الطَّلَاقُ مَرَّتَانِ ۖ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ ۗ وَلَا يَحِلُّ لَكُمْ أَنْ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَنْ يَخَافَا أَلَّا يُقِيمَا حُدُودَ اللَّهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ ۗ تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا ۚ وَمَنْ يَتَعَدَّ حُدُودَ اللَّهِ فَأُولَٰئِكَ هُمُ الظَّالِمُونَ
വിവാഹമോചനം രണ്ട് പ്രാവശ്യമാണ്, അപ്പോള്‍ ന്യായമായരീതിയില്‍ പിടിച്ചു വെക്കുകയോ അല്ലെങ്കില്‍ നല്ലരീതിയില്‍ പിരിച്ചയക്കുകയോ ചെയ്യേണ്ടതാകുന്നു, നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ഒന്നും തിരിച്ചുവാങ്ങല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല-ദമ്പതികളില്‍ ഇരുവരും അല്ലാഹുവിന്‍റെ നിയമപരിധിക ള്‍ പാലിക്കുകയില്ലെന്ന് ഭയപ്പെട്ടാലൊഴിച്ച്, ഇനി അവര്‍ ഇരുവരും അല്ലാഹു വിന്‍റെ നിയമപരിധികള്‍ ലംഘിക്കുമെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍, അപ്പോള്‍ സ്ത്രീ തന്‍റെ ഭര്‍ത്താവിന് വിവാഹമൂല്യം തിരിച്ചുകൊടുത്ത് വിവാഹമോചനം നേടുന്നത് അവരുടെ രണ്ടുപേരുടെയും മേല്‍ കുറ്റമില്ല, ഇതെല്ലാം അല്ലാഹുവി ന്‍റെ നിയമപരിധികളാണ്, അപ്പോള്‍ അതിനെ നിങ്ങള്‍ വിട്ടുകടക്കരുത്, ആരെങ്കിലും അല്ലാഹുവിന്‍റെ നിയമപരിധികള്‍ വിട്ടുകടന്നാല്‍, അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.
പുരുഷന്‍ സ്ത്രീയെ വിവാഹമോചനം ചെയ്യുന്നതിനെയാണ് 'ത്വലാഖ്' എന്ന് പറയുന്നത്. സാധാരണഗതിയില്‍ വിവാഹമൂല്യം നല്‍കിയതില്‍ നിന്ന് ഒന്നും തിരിച്ചുവാങ്ങാന്‍ പാടില്ല. എന്നാല്‍ സ്ത്രീകളില്‍ ദുര്‍നടപ്പ് കാണുകയോ അല്ലെങ്കില്‍ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ട് മറ്റൊരു വിവാഹത്തിന് കോപ്പുകൂട്ടുകയാണെന്ന് മനസ്സിലാവുകയോ ചെയ്യുന്ന അവസരത്തില്‍ പുരുഷന് വിവാഹമൂല്യം തിരിച്ച് ചോദിക്കാവുന്നതാണ്. പുരുഷന്‍ സ്ത്രീയുടെ വികാരം ശമിപ്പിക്കുന്നതിന് കഴിവില്ലാത്തവനാണെന്നതിന്‍റെ പേരില്‍ സ്ത്രീ മറ്റൊരു പുരുഷനെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കിലും വിവാഹമൂല്യം മുഴുവ നും തിരിച്ചുകൊടുത്ത് അവള്‍ക്ക് അവനില്‍ നിന്ന് വിവാഹബന്ധം വേര്‍പെടുത്താവുന്നതാണ്. 2: 226-227 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ന്യായമായ കാരണങ്ങളാല്‍ സ്ത്രീക്ക് പുരുഷനെ വിവാഹമോചനം ചെയ്യുന്നതിനും അവകാശമുണ്ട്. അതിന് 'ഖുല്‍അ്' എന്നാണ് പറയുക. 3: 94; 5: 45; 9: 23 തുടങ്ങിയ സൂക്തങ്ങളും അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍ എന്ന ആശയത്തിലാണ് അവസാനിക്കുന്നത്. അല്ല; അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍ എന്ന ആശയത്തോടുകൂടിയാണ് 24: 50 അവസാനിക്കുന്നത്. 2: 254, 258 വിശദീകരണം നോക്കുക.