وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَنْ يَنْكِحْنَ أَزْوَاجَهُنَّ إِذَا تَرَاضَوْا بَيْنَهُمْ بِالْمَعْرُوفِ ۗ ذَٰلِكَ يُوعَظُ بِهِ مَنْ كَانَ مِنْكُمْ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۗ ذَٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُ ۗ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അങ്ങനെ അവര്‍ അവരുടെ അവധി പൂര്‍ത്തിയാക്കുകയും ചെയ്താല്‍, അപ്പോള്‍ ന്യായമായ രീതിയില്‍ മറ്റൊരു പുരുഷനുമായി അവര്‍ പരസ്പരം തൃപ്തിപ്പെട്ട് വിവാഹിതരാകുന്നതില്‍ നിന്ന് നിങ്ങള്‍ അവരെ തടയരുത്, അതാണ് നിങ്ങളില്‍ നിന്ന് അല്ലാഹുവിനെ ക്കൊണ്ടും അന്ത്യനാളിനെക്കൊണ്ടും വിശ്വസിക്കുന്നവരോട് ഉപദേശിക്കാനുള്ളത്, അതുതന്നെയാണ് നിങ്ങള്‍ക്ക് ഏറ്റവും സംസ്കരണമുള്ളതും ശുദ്ധിയുള്ളതും, അല്ലാഹു അറിയുന്നവനും നിങ്ങളോ അറിവില്ലാത്തവരുമാകുന്നു!
എല്ലാം അറിയുന്ന ത്രികാലജ്ഞാനിയായ അല്ലാഹുവാണ് വിവാഹബന്ധത്തിലൂടെ അവന്‍റെ സൃഷ്ടികളെ ബന്ധിപ്പിക്കുന്നത്. എല്ലാ മനുഷ്യരെയും ഭൂമിയില്‍ കൊണ്ടുവന്നത് അല്ലാഹുവാണെന്നും അവന്‍ നിശ്ചയിച്ച അവധി വരെ അവര്‍ ഇവിടെ താമസിക്കുമെന്നും അവര്‍ക്ക് ഇവിടെ ജീവിതവിഭവങ്ങളുണ്ടെന്നും അതുകൊണ്ട് ആരും ആര്‍ക്കും സ്വന്തമല്ല, എല്ലാവരും സ്വതന്ത്രരാണ്, ഒരാളും ഒരാള്‍ക്കും ഭാരമാകാവുന്നതല്ല എന്ന ബോധത്തില്‍ നിലകൊള്ളലുമാണ് പരിശുദ്ധിയുടെയും സംസ്കരണത്തിന്‍റെയും മാര്‍ഗം. 2: 216; 4: 1; 87: 14-15 വിശദീകരണം നോക്കുക.