( അല്‍ ബഖറ ) 2 : 231

وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ ۚ وَلَا تُمْسِكُوهُنَّ ضِرَارًا لِتَعْتَدُوا ۚ وَمَنْ يَفْعَلْ ذَٰلِكَ فَقَدْ ظَلَمَ نَفْسَهُ ۚ وَلَا تَتَّخِذُوا آيَاتِ اللَّهِ هُزُوًا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ وَمَا أَنْزَلَ عَلَيْكُمْ مِنَ الْكِتَابِ وَالْحِكْمَةِ يَعِظُكُمْ بِهِ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ

നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അങ്ങനെ അവര്‍ അവരുടെ അവധി പൂര്‍ത്തീകരിക്കുകയും ചെയ്താല്‍, അപ്പോള്‍ നിങ്ങള്‍ അവരെ ന്യായമായ രീതിയില്‍ നിലനിര്‍ത്തുകയോ അല്ലെങ്കില്‍ ന്യായമായ രീതിയില്‍ പിരിച്ചയക്കുകയോ ചെയ്യുക, പരിധി ലംഘിച്ചവരായിക്കൊണ്ട് ദ്രോഹിക്കുന്നതിനുവേണ്ടി നിങ്ങള്‍ അവരെ പിടിച്ചുവെക്കരുത്, അങ്ങനെ വല്ലവനും പ്രവര്‍ത്തിച്ചാല്‍ അപ്പോള്‍ നിശ്ചയം അവന്‍ അവനോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു, നിങ്ങള്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളെ പരിഹാസ്യമായി എടുക്കരുത്, നിങ്ങളുടെമേല്‍ അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെയും ഗ്രന്ഥത്തില്‍ നിന്നും തത്വജ്ഞാനത്തില്‍ നിന്നും നിങ്ങളുടെമേല്‍ അവതരിപ്പിച്ചതിനെയും നിങ്ങള്‍ ഓര്‍മ്മിക്കുവീന്‍, അതുകൊണ്ട് നിങ്ങളെ അവന്‍ ഉപദേശിക്കുന്നു, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ അറിയുകയും ചെയ്യുക, നിശ്ചയം അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്ന സര്‍വ്വജ്ഞാനിയാകുന്നു.

വിവാഹമുക്തകള്‍ അവരുടെ ഇദ്ദ പൂര്‍ത്തിയാക്കിയാല്‍ അവരെ നല്ല രീതിയില്‍ നിലനിര്‍ത്തുകയോ അല്ലെങ്കില്‍ അറിയപ്പെട്ട ന്യായമായ രീതിയില്‍ വേര്‍പെടുത്തുകയോ ചെയ്യുക, നിങ്ങളില്‍ നിന്നുള്ള രണ്ട് നീതിമാന്മാരെ അതിന് സാക്ഷ്യം വഹിപ്പിക്കുകയും ചെയ്യുക, അവര്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് സാക്ഷ്യം നിലനിര്‍ത്തുകയും ചെയ്യട്ടെ, അതാണ് അല്ലാഹുവിന് അവനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച നിങ്ങളോട് ഉപദേശിക്കാനുള്ളത് എന്നും, ആരാണോ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിച്ചത്, അവന് ഒരു പോംവഴി കാണിച്ച് കൊടുക്കുന്നതാണ് എന്നും 65: 2 ലും, അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്ക് സത്യാസത്യ വിവേചന ഉരക്കല്ല് നല്‍കുന്നതാണ് എന്ന് 8: 29 ലും പറഞ്ഞിട്ടുണ്ട്. 65: 2 ല്‍ പറഞ്ഞ പോംവഴിയും 8: 29 ല്‍ പറഞ്ഞ ഉരക്കല്ലും അദ്ദിക്ര്‍ തന്നെയാണ്. നിശ്ചയം ഇത് സ്പഷ്ടമായ ഗൗരവമേറിയ വാക്കുകള്‍ തന്നെയാണ്, ഇത് തമാശയല്ല എന്ന് 86: 13-14 സൂക്തങ്ങളിലും; കാഫിറുകള്‍ സത്യത്തില്‍ മിഥ്യ കടത്തിക്കൂട്ടുന്നതിനുവേണ്ടി മിഥ്യകൊണ്ട് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു, അവര്‍ എന്‍റെ സൂക്തങ്ങളും താക്കീതുകളും പരിഹാസമായി കാണുകയും ചെയ്യുന്നു എന്ന് 18: 56 ലും; എന്‍റെ സൂക്തങ്ങളെയും എന്‍റെ പ്രവാചകന്മാരെയും പരിഹാസപാത്രമായി തെരഞ്ഞെടുത്തിരിക്കുന്നതിനാല്‍ കാഫിറുകള്‍ക്കുള്ള പ്രതിഫലം നരകക്കുണ്ഠമാണ് എന്ന് 18: 106 ലും പറഞ്ഞിട്ടുണ്ട്. 56: 81 ല്‍, നിങ്ങള്‍ ഈ വര്‍ത്തമാനത്തെ (അദ്ദിക്റിനെ) ലാഘവത്തോടുകൂടി എടുക്കുകയാണോ എന്ന് ചോദിക്കുന്നു. 2: 85, 165-167; 31: 6; 39: 55-59 വിശദീകരണം നോക്കുക.