( അല്‍ ബഖറ ) 2 : 24

فَإِنْ لَمْ تَفْعَلُوا وَلَنْ تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ ۖ أُعِدَّتْ لِلْكَافِرِينَ

അങ്ങനെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍-നിങ്ങള്‍ അങ്ങനെ പ്രവര്‍ത്തിക്കുകയില്ലതന്നെ, അപ്പോള്‍ കാഫിറുകള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ട, മനുഷ്യരും കല്ലുകളും വിറകായിട്ടുള്ള നരകത്തെ നിങ്ങള്‍ ഭയപ്പെട്ടുകൊളളുക.

4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട ആയി രത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും അദ്ദിക്റിനെ തള്ളിപ്പറയുന്നവരായതിനാല്‍ പിശാചിനാല്‍ പാട്ടിലാക്കപ്പെടുന്നവരാണ്. ആയിരത്തില്‍ ഒന്നായ വിശ്വാസി തന്‍റെ ജിന്നു കൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കുകയും 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠ ത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇ ല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതുമാണ്. മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മൊ ത്തം മനുഷ്യര്‍ക്ക് നാഥനില്‍ നിന്നുള്ള മാര്‍ഗദര്‍ശനവും അവനിലേക്ക് എത്തിപ്പെടാനു ള്ള ടിക്കറ്റുമാണ്. അത് വന്നുകിട്ടിയിട്ട് മൂടിവെക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളായ കാഫിറുകള്‍ക്ക് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ സാധ്യമല്ല. നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളേയും മനുഷ്യരും കല്ലുകളും വിറകായിട്ടുള്ള നരകത്തെത്തൊട്ട് കാത്തുകൊള്ളുക എന്ന് 66: 6 ല്‍ വിശ്വാസികളെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്ന അക്രമികളായ കപടവിശ്വാസികളും അനുയായികളും അവരുടെ മ രണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയാ യിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും, വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടണ്ട്. നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വി ശദീകരണ ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഏതൊരു ഫുജ്ജാറി ന്‍റെയും മരണസമയത്ത് നാഥന്‍: അല്ല, നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവ ന്‍ തന്നെയായിരുന്നു എന്ന് പറയുമെന്ന് 39: 59 ലും പറഞ്ഞിട്ടുണ്ട്. അറബിഖുര്‍ആനല്ല, മറിച്ച് അദ്ദിക്റാണ് വ്യക്തവും സ്പഷ്ടവുമായ വായന എന്നും അത് അവതരിപ്പിച്ചിട്ടു ള്ളത് ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കാനും കാഫിറുകളുടെ മേല്‍ ശിക്ഷാവചനം ബാധകമാകുന്നതിന് വേണ്ടിയുമാണെന്ന് 36: 69-70 ലും പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും അവന്‍/അവള്‍ സ്വയം 'ഞാന്‍ കാഫിറായിരു ന്നു' എന്ന് സമ്മതിക്കാതെ നരകത്തിലേക്ക് അയക്കുകയില്ല,

കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളും അനുയായിക ളും തമ്മില്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കലഹി ക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്ര്‍ പിന്‍പറ്റുന്നവര്‍ക്ക് മാത്രമേ നിന്‍റെ ഉണര്‍ത്തല്‍ ഉപകാരപ്പെടുകയുള്ളൂ എന്ന് 36: 10-11 ല്‍ പറഞ്ഞിട്ടുണ്ട്. 1: 7; 2: 6-7; 36: 7 വി ശദീകരണം നോക്കുക.