( അല്‍ ബഖറ ) 2 : 26

إِنَّ اللَّهَ لَا يَسْتَحْيِي أَنْ يَضْرِبَ مَثَلًا مَا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا الَّذِينَ آمَنُوا فَيَعْلَمُونَ أَنَّهُ الْحَقُّ مِنْ رَبِّهِمْ ۖ وَأَمَّا الَّذِينَ كَفَرُوا فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۘ يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا ۚ وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ

നിശ്ചയം അല്ലാഹു ഒരു പ്രാണിയെയോ അല്ലെങ്കില്‍ അവയെക്കാള്‍ മീതെയുള്ളവയെയോ ഉദാഹരണമായി അവതരിപ്പിക്കാന്‍ ലജ്ജിക്കുകയില്ല, അപ്പോള്‍ വിശ്വാസികളായവര്‍, അത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കും; എന്നാല്‍ കാഫിറുകളായവരോ, അവര്‍ ചോദിക്കും: ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിച്ചത്? ഇത്തരം ഉപമകൊണ്ട് ധാരാളം പേരെ വഴിപിഴപ്പിക്കുന്നു; അതുകൊണ്ട് ധാരാളം പേരെ സന്മാര്‍ഗത്തിലുമാക്കുന്നു, എന്നാല്‍ തെമ്മാടികളല്ലാതെ അതുകൊണ്ട് വഴിപിഴക്കുകയില്ല.