( അല്‍ ബഖറ ) 2 : 265

وَمَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمُ ابْتِغَاءَ مَرْضَاتِ اللَّهِ وَتَثْبِيتًا مِنْ أَنْفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ أَصَابَهَا وَابِلٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِنْ لَمْ يُصِبْهَا وَابِلٌ فَطَلٌّ ۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ

അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടും പൂര്‍ണ്ണമായ മനഃസ്സന്നദ്ധതയോടെയും തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമ ഉയര്‍ന്ന പ്രദേശത്തുള്ള ഒരു തോട്ടം പോലെയാണ്, അതിനെ ഒരു കനത്ത മഴ ബാധിച്ചു, അപ്പോള്‍ അത് വിളവുകള്‍ രണ്ടിരട്ടി നല്‍കി, ഇനി കനത്ത മഴയില്ലാതെ ചാറ്റല്‍ മഴ കിട്ടിയാലും (സാധാരണ വിളവ് ലഭിക്കുന്നതിന്) അത് മതിയാകുന്നതാണ്, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാണ്.

വിശ്വാസികള്‍ ധനം ചെലവഴിക്കുന്നതിനുള്ള ഉപമയാണ് ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. നാളെ യഥാര്‍ത്ഥ ജീവിതത്തില്‍ വിളവ് ലഭിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ അദ്ദിക്റിന്‍റെ വെളിച്ചത്തിലാണ് അവര്‍ ധനം ചെലവഴിക്കുക. അഥവാ ഏഴാം ഘട്ടത്തിലേക്ക് വേണ്ടത് നാലാം ഘട്ടമായ ഇവിടെ വെച്ചുതന്നെ സമ്പാദിക്കണമെന്ന ജീവിതലക്ഷ്യം അറിയുന്നവരും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമാണ് അവര്‍. 2: 112, 201-202, 261 വിശദീകരണം നോക്കുക.