إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ ۖ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ ۚ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ
നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ വെളിപ്പെടുത്തുകയാണെങ്കില്‍ അപ്പോള്‍ അത് നിങ്ങ ള്‍ക്ക് നല്ലത് തന്നെ, എന്നാല്‍ അത് നിങ്ങള്‍ രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് നല്‍കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഉത്തമം, അത് നിങ്ങ ളെത്തൊട്ട് നിങ്ങളുടെ തിന്മകളില് നിന്ന് മായ്ച്ചുകളയാന്‍ ഉപകരിക്കും, അ ല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്ത ത്രികാല ജ്ഞാനിയുമാകുന്നു.
മറ്റുള്ളവരെ ദാനധര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി പരസ്യമായി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ വിരോധമില്ല. ഹൃദയങ്ങളുടെ അവസ്ഥ നോക്കിയാണ് അത് സ്വീകരിക്കപ്പെടുന്നതും പ്രതിഫലം നല്കപ്പെടുന്നതും. എന്നാല്‍ ഹൃദയങ്ങളുടെ അവസ്ഥ അറിയുന്നവനാണ് അല്ലാഹു എന്ന് സാധൂകരിക്കുന്ന വിധത്തില്‍, ആരും കാണാതെയും അറിയാതെയും വളരെ രഹസ്യമായി ഏറ്റവും അര്‍ഹതപ്പെട്ട ദരിദ്രരായ മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുകയാണെങ്കില്‍ അതാണ് ഏറ്റവും ഉത്തമം. അല്ലാഹുവിനെ അല്ലെങ്കില്‍ സാക്ഷിയായ അദ്ദിക്റിനെ സാക്ഷ്യപ്പെടുത്തി ചെയ്യുന്നത് അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല. അത് അവനെ തെറ്റുകുറ്റങ്ങളില്‍ നിന്ന് അകറ്റുന്നതും അറിവില്ലാത്ത കാലത്ത് ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ മായ്ച്ചുകളയുന്നതുമാണ്. പ്രവാചകന് പെരുന്നാള്‍ പ്രഭാഷണത്തിന് ശേഷം സ്ത്രീകളുടെ ഭാഗത്ത് പോവുകയും 'ഓ സ്ത്രീ സമൂഹമേ, നിങ്ങളെയാണ് ഞാന്‍ നരകത്തില്‍ കൂടുതല്‍ കണ്ടത്, അതുകൊണ്ട് നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക' എന്ന് പറയുകയുണ്ടായി. 'നിങ്ങള്‍ നരകത്തെത്തൊട്ട് സൂക്ഷിച്ചുകൊള്ളുക, അത് ഒരു കാരക്കാചീന്ത് കൊണ്ടാണെങ്കിലും ശരി' എന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥം എത്തിച്ചുകൊടുക്കുന്നവരും നമസ്കാ രം നിലനിര്‍ത്തുന്നവരും നാം അവര്‍ക്ക് നല്കിയിട്ടുള്ളതില് നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ടിരിക്കുന്നവരുമാരോ, അവര്‍ നഷ്ടപ്പെടാത്ത ഒരു കച്ചവടം തന്നെയാണ് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത് എന്ന് 35: 29 ല്‍ പറഞ്ഞിട്ടുണ്ട്. 9: 60 ല്‍ സകാത്തിന് അര്‍ഹരായ എട്ട് വിഭാഗങ്ങളില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത് മനുഷ്യരില്‍ നിന്നുള്ള ദരിദ്രര്‍ക്കാണ്. തുടര്‍ന്നുവരുന്ന 2: 273 ലും ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന സൂക്ഷ്മാലുക്കള്‍ക്ക് അവര്‍ മുമ്പ് പ്രവര്‍ത്തിച്ച ഏറ്റവും ദുഷിച്ച കര്‍മങ്ങള്‍ അല്ലാഹു മായ്ച്ചുകളയുന്നതും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തികള്‍ നോക്കി അവര്‍ക്ക് പ്രതിഫലം കൊടുക്കുന്ന തുമാണ് എന്ന് 39: 35 ലും; അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വന്‍ അവന്റെ തിന്മകളെ അല്ലാഹു മായ്ച്ചുകളയുന്നതും അവന് മഹത്തായ പ്രതിഫലം നല്കുന്നതുമാണ് എന്ന് 65: 5 ലും പറഞ്ഞിട്ടുണ്ട്. 2: 214; 5: 39; 8: 29; 25: 68-70 വിശദീകരണം നോക്കുക.