( അല്‍ ബഖറ ) 2 : 277

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ لَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

നിശ്ചയം വിശ്വാസിയാവുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും നമസ് കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്നവര്‍ക്ക് തങ്ങളുടെ നാഥന്‍റെ അടുക്കല്‍ അവരുടെ പ്രതിഫലമുണ്ട്, അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയുമില്ല.

ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു പദമെങ്കിലും ന്യായീകരിക്കുന്ന പ്രവൃത്തികള്‍ മാത്രമേ സ്വീകരിക്കപ്പെടുന്ന സല്‍ക്കര്‍മ്മങ്ങളാവുകയുള്ളൂ. വിശ്വാസികളില്‍ നിന്ന് മാത്രമേ നമസ്കാരവും സകാത്തുമെല്ലാം സ്വീകരിക്കപ്പെടുകയുമുള്ളൂ. തെമ്മാടികളായ കപടവിശ്വാസികളില്‍ നിന്ന് ഒരു പ്രവര്‍ത്തനവും സ്വീകരിക്കപ്പെടുകയില്ല, കാരണം അവര്‍ അല്ലാഹുവിനെയും പ്രവാചകനെയും അദ്ദിക്റില്‍ മൂടിവെച്ചതുകൊണ്ടും വെറുപ്പോടുകൂടി മാത്രം ധനം ചെലവഴിക്കുന്നതുകൊണ്ടുമാണ് എന്ന് 9: 53-54 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 38, 186; 4: 142-143; 7; 205-206; 107: 4 വിശദീകരണം നോക്കുക.