( അല്‍ ബഖറ ) 2 : 278

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِنْ كُنْتُمْ مُؤْمِنِينَ

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍, പലി ശയിനത്തില്‍ ബാക്കിയുള്ളത് നിങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക-നിങ്ങള്‍ വിശ്വാസികള്‍ തന്നെയാണെങ്കില്‍!

വിശ്വാസികളായിട്ടുള്ളവരേ എന്ന് വിളിച്ചുകൊണ്ട് തുടങ്ങുകയും നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുകയും ചെയ്യുന്നവയാണ് ഈ സൂക്തവും 5: 57 ഉം. ഈ രണ്ട് സൂക്തങ്ങളും കൂട്ടിവായിക്കുമ്പോള്‍ പലിശ ഇടപാടുകള്‍ നടത്തുന്നവര്‍ വിശ്വാസികളല്ലെന്നും അത്തരക്കാരുമായി വിശ്വാസികള്‍ക്ക് യാതൊരു ബന്ധവും പാടില്ലെന്നും മനസ്സിലാക്കാവുന്നതാണ്. 2: 261, 268; 4: 85 വിശദീകരണം നോക്കുക.