( അല്‍ ബഖറ ) 2 : 34

وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ

നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭവും സ്മരണീയമാണ്, നിങ്ങളെല്ലാം ആദമിന് സാഷ്ടാംഗം പ്രണമിക്കുക, അപ്പോള്‍ അവരെല്ലാവരും സാഷ്ടാംഗം പ്രണമിച്ചു -ഇബ്ലീസ് ഒഴികെ, അവന്‍ വിസമ്മതിക്കുകയും അഹങ്കാരം പ്രകടിപ്പിക്കുകയും ചെയ്തു, അവന്‍ കാഫിറുകളില്‍ പെട്ടവനായിരുന്നു.

ജിന്നില്‍ പെട്ട ഇബ്ലീസ് അടക്കമുള്ള മലക്കുകളുടെ സദസ്സിനോട് മനുഷ്യരുടെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാന്‍ കല്‍പ്പിച്ചതുകൊണ്ടുദ്ദേശിക്കുന്നത്, അല്ലാഹുവിന്‍റെ പ്രാതിനിധ്യം നിര്‍വ്വഹിച്ചുകൊണ്ട് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ അദ്ദിക്ര്‍ കൊണ്ട് നിയോഗിക്കപ്പെട്ട മനുഷ്യന് എല്ലാവിധ സേവനവും ചെയ്ത് നിലകൊള്ളണമെന്നാണ്. ഇബ്ലീസ് കാഫിറുകളില്‍ പെട്ടവനായിരുന്നു എന്ന് ഇവിടെക്കൂടാതെ 38: 74 ലും, അവന്‍ ജിന്നില്‍ പെട്ടവനായിരുന്നു എന്ന് 18: 50 ലും പറഞ്ഞിട്ടുണ്ട്.