( അല്‍ ബഖറ ) 2 : 36

فَأَزَلَّهُمَا الشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ

അപ്പോള്‍ അതിനെത്തൊട്ട് പിശാച് അവരെ രണ്ടുപേരെയും തെറ്റിച്ചു, അവര്‍ രണ്ടുപേരും ആയിരുന്ന അവസ്ഥയില്‍ നിന്ന് അവരെ രണ്ടുപേരെയും പുറപ്പെടുവിപ്പിക്കുകയും ചെയ്തു, നാം കല്‍പ്പിക്കുകയും ചെയ്തു: നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിക്കൊണ്ട് നിങ്ങളെല്ലാവരും ഇവിടെനിന്ന് ഇറങ്ങിപ്പോവുക, നിങ്ങള്‍ക്ക് ഭൂമിയില്‍ താവളവും ഒരു നിശ്ചിതസമയം വരെ ജീവിതവിഭവങ്ങളുമുണ്ട്.

ഭൂമിയില്‍ നിയോഗിക്കപ്പെടാന്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഭൂമിയിലേക്ക് അയക്കാനുള്ള ഒരു കാരണമായിക്കൊണ്ടും ഭൂമിയില്‍ വെച്ച് പിശാച് എപ്രകാരം മനുഷ്യനെ പ്രലോഭിപ്പിച്ച് വഞ്ചനയിലകപ്പെടുത്തുമെന്ന് പഠിപ്പിക്കുന്നതിന് വേണ്ടിയുമാണ് അല്ലാഹു ആദമിനെ സ്വര്‍ഗത്തില്‍ വെച്ച് തന്നെ പരീക്ഷണത്തിന് വിധേയമാക്കിയത്. പിശാച് മ നുഷ്യന്‍റെ ശത്രുവാണെന്നും അവന്‍റെ വഞ്ചനയില്‍ അകപ്പെടരുതെന്നും അല്ലാഹു സ്വര്‍ഗത്തില്‍ വെച്ച് അദ്ദിക്ര്‍ പഠിപ്പിക്കുകവഴി ആദമിനെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു: ഓ ആദം, നിശ്ചയം അവന്‍ നിനക്കും നിന്‍റെ ഇണക്കും ശത്രുവാണ്, അപ്പോള്‍ നിങ്ങള്‍ ദൗര്‍ഭാഗ്യവാന്മാരായിത്തീരും വിധം നിങ്ങള്‍ ഇരുവരേയും അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ, സ്വര്‍ഗത്തില്‍ നിനക്ക് വിശപ്പോ നഗ്നതയോ അനുഭവപ്പെടുക യില്ല, നിനക്ക് അവിടെ ദാഹമോ ചൂടോ അനുഭവപ്പെടുകയുമില്ല. അപ്പോള്‍ പിശാച് അവന്‍റെ ഹൃദയത്തില്‍ മന്ത്രിച്ചു: ഓ ആദമേ, നിനക്ക് ശാശ്വത ജീവിതവും അവസാനിക്കാത്ത ആധിപത്യവും ലഭിക്കുന്ന ഒരു വൃക്ഷത്തെക്കുറിച്ച് ഞാന്‍ പറഞ്ഞുതരട്ടെയോ? അങ്ങനെ അവര്‍ രണ്ടുപേരും ആ വൃക്ഷത്തില്‍ നിന്ന് ആസ്വദിച്ചു, അപ്പോള്‍ അവര്‍ക്ക് അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ വെളിപ്പെടുകയും സ്വര്‍ഗ്ഗത്തിലെ ഇലകളെടുത്ത് രണ്ടുപേരും പൊത്താന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ റബ്ബിനെ ധിക്കരിക്കുകയും അങ്ങനെ ലക്ഷ്യബോധം നഷ്ടപ്പെട്ടവനാവുകയും ചെയ്തു എന്ന് 20: 117-121 ല്‍ പറഞ്ഞിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ സദാസമയവും ലൈംഗികാനുഭൂതി അനുഭവപ്പെടുന്ന സ്വര്‍ഗീ യാവസ്ഥയില്‍ നിന്നാണ് പിശാച് അവരെ ലൈംഗികബന്ധമാകുന്ന കനി ആസ്വദിക്കാന്‍ പ്രേരിപ്പിച്ചത്. അപ്പോഴാണ് അവരുടെ ലൈംഗികാവയവങ്ങള്‍ വെളിപ്പെട്ടത്. ലൈംഗികാവയവങ്ങളില്ലാത്ത സ്വര്‍ഗത്തില്‍ എല്ലാ അനുഭൂതികളും ആസ്വദിച്ചുകൊണ്ടിരുന്ന ആദം ദമ്പതികള്‍ അവരുടെ നാഭിമുടികള്‍ തമ്മില്‍ ഉരസിയപ്പോഴാണ് അവര്‍ക്ക് ലൈംഗികാ വയവങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. നാഭിമുടിയാണ് സൂക്തത്തില്‍ പറഞ്ഞ വൃക്ഷം. 7: 19-20, 24 വിശദീകരണം നോക്കുക.

അല്ലാഹു പറഞ്ഞു: നിങ്ങള്‍ ഇരുവരും മുഴുവനാളുകളും-ചിലര്‍ ചിലര്‍ക്ക് ശത്രു ക്കളായിക്കൊണ്ട് ഇവിടെനിന്ന് പുറത്തുപോവുക. അങ്ങിനെ എന്നില്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നുകിട്ടിയാല്‍; അപ്പോള്‍ ആരാണോ എന്‍റെ സന്മാര്‍ഗം പിന്‍പറ്റുന്നത്, അപ്പോള്‍ അവന്‍ വഴിതെറ്റുകയോ ദൗര്‍ഭാഗ്യവാനാവുകയോ ഇല്ല എന്ന് 20: 123 ല്‍ പ റഞ്ഞിട്ടുണ്ട്. "നിങ്ങള്‍ ഇരുവരും" എന്നുപറഞ്ഞത് ആദമിനെയും ഹവ്വയെയും, "മുഴുവന്‍ ആളുകളുംچ എന്നുപറഞ്ഞത് ആദമിന്‍റെ മുതുകിലുള്ള അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യരെയുമാണ്. "ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിക്കൊണ്ട്" എന്ന് പറഞ്ഞത് കപടവിശ്വാസികള്‍ വിശ്വാസികള്‍ക്ക് ശത്രുക്കളായിക്കൊണ്ട് എന്നും, "നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിക്കൊണ്ട്" എന്നുപറഞ്ഞത് പിശാചുക്കള്‍ മനുഷ്യര്‍ക്ക് ശത്രുക്കളായി ക്കൊണ്ട് എന്നുമാണ്. മാത്രമല്ല, മനുഷ്യരിലെ വിശ്വാസികള്‍ക്ക് മനുഷ്യരിലെ കാഫിറുകളും ജിന്നുകളിലെ വിശ്വാസികള്‍ക്ക് ജിന്നുകളിലെ കാഫിറുകളും ശത്രുക്കളാണ്. മനുഷ്യരിലും ജിന്നുകളിലും പിശാചുക്കളുണ്ടെന്ന് 6: 112; 114: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യരെ വഴിപിഴപ്പിക്കാന്‍ അവസരം ആവശ്യപ്പെട്ട പിശാചിന്, ആദമിന് ഒരു സന്താനത്തെ കൊടുക്കുമ്പോള്‍ നിനക്കും ഓരോ സന്താനത്തെ നല്‍കാമെന്നും അവര്‍ക്ക് മനുഷ്യരുടെ ഹൃദയങ്ങളില്‍ കുടിയിരിക്കാമെന്നും രക്തത്തിലൂടെ സഞ്ചരിക്കാമെന്നും അല്ലാഹു പിശാചിന് വാക്ക് കൊടുത്തു. അത് പ്രകാരം എല്ലാഓരോ പുരുഷനിലും ഓരോ ജിന്നുകൂട്ടുകാരനും സ്ത്രീയില്‍ ഓരോ ജിന്നുകൂട്ടുകാരിയുമുണ്ട്. അദ്ദിക്ര്‍ ജിന്നുകൂട്ടുകാരനുള്ള ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായതിനാല്‍ അത് നല്‍കി ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കേണ്ട ബാധ്യത മനുഷ്യരുടേതാണ്, അല്ലെങ്കില്‍ ജിന്നുകൂട്ടുകാരന്‍ മനുഷ്യനെക്കൂടി നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് 43: 36-39; 50: 27-29; 59: 16-17 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജിന്നുകള്‍ ഗ്രന്ഥം ആദ്യപ്രാവശ്യം കേട്ടപ്പോള്‍ തന്നെ വിശ്വാസികളായ കാര്യം 46: 29 ല്‍ പറഞ്ഞിട്ടുണ്ട്. ഓ ആദം സന്താനങ്ങളേ! പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയതുപോലെ നിങ്ങളെ നാശത്തില്‍ അകപ്പെടുത്താതിരിക്കട്ടെ, അവന്‍ അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ വെളിപ്പെടുത്തുന്നതിനുവേണ്ടി അവരുടെ സൂക്ഷ്മതാ വസ്ത്രം ഊരിക്കളഞ്ഞു, നിശ്ചയം അവനും അവന്‍റെ ഗോത്രക്കാരും നിങ്ങള്‍ അവരെ കാണാത്തവിധം നിങ്ങളെ കാണുന്നുണ്ട്, നിശ്ചയം പിശാചുക്കളെ നാം വിശ്വാസികളല്ലാത്തവര്‍ക്ക് കൂട്ടുകാരാക്കിയിരിക്കുന്നു എ ന്ന് 7: 26-27 ല്‍ പറഞ്ഞിട്ടുണ്ട്. 3: 102; 8: 48 സൂക്തങ്ങളില്‍ വിവരിച്ചപ്രകാരം അദ്ദിക്ര്‍ കൊണ്ട് ആത്മാവിന്‍റെ ജിന്ന് കൂട്ടുകാരനെ വിശ്വാസിയാക്കിമാറ്റാതെ ഒരാളും വിശ്വാസിയാവുകയില്ല. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും വിശ്വാസിയാകാനുള്ള പ്രസ്തുത ഗ്രന്ഥം ലോകരില്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക യും ചെയ്യുന്നവര്‍ ഒഴിച്ചുള്ള കൂടിക്കലര്‍ന്ന് ജീവിക്കുന്ന പുരുഷന്മാരും സ്ത്രീകളും പരസ്പരം ലൈംഗിക ബന്ധത്തിന് അതിയായി ആഗ്രഹിക്കുമെന്ന് 38: 24 ല്‍ പറഞ്ഞിട്ടുണ്ട്. 8: 24; 32: 13; 54: 17 വിശദീകരണം നോക്കുക.