وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ
നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും കുനിയുന്നവരോടൊപ്പം കുനിയുകയും ചെയ്യുവിന്‍!
കുനിയുക (റുകൂഅ് ചെയ്യുക) എന്ന് പറഞ്ഞാല്‍, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പിന്‍പറ്റി ജീവിക്കുന്ന അല്ലാഹുവിന്റെ സംഘത്തില്‍ ചേരുക എന്നാണ്. ഓ വിശ്വാസികളേ, നിങ്ങള്‍ കുനിയുകയും സാഷ്ടാംഗം പ്രണമിക്കുകയും നിങ്ങളുടെ നാഥനെ സേ വിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുവീന്‍-നിങ്ങള്‍ വിജയം വരിക്കുന്നതിന് വേണ്ടി എന്ന് 22: 77 ലും; ഓ മര്‍യമേ, നീ നിന്റെ നാഥന് കീഴ്വണങ്ങുന്നവളാവുക, സാഷ്ടാംഗം പ്രണമിക്കുന്നവളുമാവുക, കുനിയുന്നവരോടൊപ്പം കുനിയുന്നവളുമാവുക എന്ന് 3: 43 ലും പറഞ്ഞിട്ടുണ്ട്.
ഇന്ന് പ്രവാചകന്റെ ജനത മാത്രമാണ് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്നത്. എന്നാല്‍ അവരിലെ ഫുജ്ജാറുകള്‍ സൂക്തങ്ങളുടെ ആശയം മനസ്സിലാക്കാതെ വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്നതുപോലെ ഇസ്ലാമാകുന്ന ദീനില്‍ നിന്ന് തെറിച്ചു പോയവരാണ്. 20: 14 ലൂടെ പ്രവാചകനോടും വിശ്വാസിയോടും ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താന്‍ വേണ്ടി പ്രാര്‍ത്ഥന നിലനിര്‍ത്തുക എന്നാണ് കല്പി ച്ചിട്ടുള്ളത്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ കഴുത ഭാരം വഹി ക്കുന്നപോലെ ഗ്രന്ഥം വഹിക്കുന്നതുകാരണം അവരുടെ നമസ്കാരം, പ്രാര്‍ത്ഥന, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയവയൊന്നും സ്വീകരിക്കപ്പെടുന്നില്ല എന്നുമാത്രമല്ല, ജീവിതലക്ഷ്യമില്ലാതെ ഇവിടെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 9: 53-55; 25: 18, 34, 65-66; 107: 4-5 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. ജീവിതലക്ഷ്യം ഉള്‍ക്കൊണ്ട ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ചതുപോലെ പ്രവാചകന് മുഹമ്മദ് പ്രവാചകത്വം കിട്ടിയതിന്റെ അഞ്ചാം വര്‍ഷം ചെയ്തുവന്നിരുന്നതുപോലെ തിലാവത്തിന്റെ സുദീര്‍ഘമായ സാഷ്ടാംഗപ്രണാമമാണ് ഇക്കാലത്ത് നിര്‍വഹിക്കുക. അതായത് പ്രഭാതത്തിലും പ്രദോഷത്തിലും അദ്ദിക്ര്‍ എന്ന ഗ്രന്ഥം തുടര്‍ച്ചയായി ആത്മാവ് പങ്കെടുത്ത് വായിക്കുകയും 15 സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള തിലാവത്തിന്റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകയും ചെയ്യും. അതോടൊപ്പം മൊത്തം മനുഷ്യര്‍ക്ക് നാഥന്റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ചുകൊടുത്ത് 22: 40; 47: 7; 61: 14 സൂക്തങ്ങളില്‍ പറഞ്ഞതുപോ ലെ നാഥനെ സഹായിക്കുന്നതും, അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യു ന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 സൂക്തങ്ങളുടെ കല്പന ഉള്‍ക്കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുന്നതും, ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് അവയുടെ ആത്മാവുകൊണ്ട് 17: 44; 24: 41 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നാഥനെ വാഴ്ത്താനും കീര്‍ത്തനം ചെയ്യാനും അവസരം നല്‍കുക എന്ന ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ്. 2: 2-5; 9: 5, 60 വിശദീകര ണം നോക്കുക.