( അല്‍ ബഖറ ) 2 : 50

وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنْجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنْتُمْ تَنْظُرُونَ

നിങ്ങള്‍ക്കുവേണ്ടി നാം സമുദ്രത്തെ പിളര്‍ത്തിയതും അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തിയതും നിങ്ങള്‍ നോക്കിനില്‍ക്കുന്നവരായിരിക്കെ ഫിര്‍ഔന്‍ പ്രഭൃതികളെ നാം മുക്കിക്കൊന്നതുമായ സന്ദര്‍ഭവും.

നബിമാരുടെ ചരിത്രങ്ങളില്‍ പ്രവാചകന്‍ മൂസായുടെ ചരിത്രമാണ് ഗ്രന്ഥത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വിവരിച്ചിട്ടുള്ളത്. ഞാന്‍ തന്നെയാണ് അത്യുന്നതനായ നാഥന്‍ എന്ന് പ്രഖ്യാപിച്ച ഏകാധിപതിയും സ്വേച്ഛാധിപതിയുമായ ഫിര്‍ഔന്‍ തന്‍റെ പ്രജകളെ രണ്ടായി തിരിച്ച് ഒരു വിഭാഗമായ ഇസ്റാഈല്‍ സന്തതികളെ അടിച്ചമര്‍ത്തുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ആണ്‍ സന്താനങ്ങളെ കൊന്നുകളയുകയും ചെയ്തുകൊണ്ട് ഭൂമിയില്‍ നാശം വിതയ്ക്കുകയായിരുന്നു. ഇസ്റാഈല്‍ സന്തതികളില്‍ നിന്നുള്ള ഒരാള്‍ അവന്‍റെ അധികാരം കൈക്കലാക്കുമെന്ന പിശാചിന്‍റെ ദുര്‍ബോധനം ഭയപ്പെട്ടായിരുന്നു അത്. എന്നാല്‍ മൂസാ ജനിച്ച ഉടനെ അവന് മുലകൊടുത്ത് ഒരു പെട്ടിയിലാക്കി നദിയിലൊഴുക്കണമെന്ന് മൂസായുടെ മാതാവിന് അല്ലാഹു ബോധനം നല്‍കി. നദിയിലൂടെ ഒഴുകിച്ചെന്ന പെട്ടി ഫിര്‍ഔനിന്‍റെ കൊട്ടാരത്തില്‍ നിന്നുള്ളവര്‍ എ ടുത്ത് കൊട്ടാരത്തില്‍ കൊണ്ടുപോയി തുറന്നുനോക്കുകയും, കുട്ടിയെ കണ്ട ഫിര്‍ഔനി ന്‍റെ സ്ത്രീ എനിക്കും താങ്കള്‍ക്കും കണ്‍കുളിര്‍മയേകുന്ന ഈ കുട്ടിയെ വധിക്കരുതെ ന്നും നമുക്കിവനെ ഒരു ദത്തുപുത്രനായി സ്വീകരിക്കാമെന്നും പറഞ്ഞു. അതനുസരിച്ച് കുട്ടിക്ക് മുലകൊടുക്കാന്‍ ആളുകളെ ക്ഷണിച്ചുകൊണ്ട് ഫിര്‍ഔന്‍ വിളംബരം ചെയ്യുക യും അപ്പോള്‍ കുട്ടിയെ ലക്ഷ്യം വെച്ച് പിന്തുടര്‍ന്നിരുന്ന സഹോദരി അവിടെ എത്തിച്ചേരുകയും നിങ്ങള്‍ക്കും കുട്ടിക്കും ഗുണകാംക്ഷിയായ ഒരു കുടുംബത്തെക്കുറിച്ച് വിവരം തരാമെന്ന് പറയുകയും ചെയ്തു, അങ്ങനെ അല്ലാഹു സ്വന്തം മാതാവിനെക്കൊണ്ട് തന്നെ മൂസാക്ക് മുലകൊടുപ്പിച്ചു. മുലകുടിപ്രായം കഴിഞ്ഞ മൂസായെ കൊട്ടാരത്തില്‍ ഏല്‍പ്പിക്കുകയും അവിടെ എല്ലാവിധ സൗകര്യങ്ങളോടും കൂടി മൂസാ വളര്‍ന്ന് വരികയും ചെയ്തു. 

യുവത്വം പ്രാപിച്ച മൂസാ പട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍ തന്‍റെ വംശത്തില്‍പ്പെട്ട ഒ രുവനും ശത്രുവംശത്തില്‍ പെട്ട ഖിബ്തിക്കാരനും തമ്മില്‍ ശണ്ഠകൂടുന്നത് കണ്ടു. ത ന്‍റെ വംശത്തില്‍ പെട്ടവന്‍റെ സഹായാഭ്യര്‍ത്ഥനക്ക് ഉത്തരം നല്‍കിക്കൊണ്ട് മൂസാ ഖിബ് തിയെ ഒരു തൊഴി കൊടുത്തു. അതോടെ അവന്‍റെ കഥ കഴിഞ്ഞു. അല്ലാഹുവിന്‍റെ നാമം സ്മരിക്കാതെ തൊഴിച്ചതുകൊണ്ട് പിശാചാണ് ആ പ്രവൃത്തി ചെയ്തതെന്ന് മൂസാ അ നുസ്മരിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെത്തേടുകയും അല്ലാഹു അത് പൊ റുത്ത് കൊടുക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ സംഭവഗതികള്‍ അറിയുന്നതിനായി ഭയത്തോടെ ഒളിഞ്ഞും പതിഞ്ഞും പട്ടണത്തില്‍ പ്രവേശിച്ച മൂസാ കണ്ടത് ക ഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ച അതേ വ്യക്തി മറ്റൊരാളുമായി ശണ്ഠകൂടുന്നതാണ്. അവന്‍ മൂസായോട് വീണ്ടും സഹായമര്‍ത്ഥിച്ചപ്പോള്‍, നിശ്ചയം നീ ഒരു വ്യക്തമായ ദുര്‍മാര്‍ഗിയാണ് എന്ന് പറഞ്ഞുകൊണ്ട് മൂസാ അവരെ രണ്ടുപേരെയും വേര്‍പ്പെടുത്താന്‍ ചെന്നു. ഇന്നലെ ഒരാളെ കൊന്നതുപോലെ ഇന്ന് എന്നെയും കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് അവന്‍ മൂസാക്കുനേരെ തിരിഞ്ഞു. അപ്പോഴേക്കും പട്ടണത്തിന്‍റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിവന്ന് അധികാരികള്‍ മൂസായെ പ്രതിക്രിയക്കുവേണ്ടി അന്വേഷിക്കുന്നുണ്ടെന്ന വിവരം പറഞ്ഞു. ഇതുകേട്ട മൂസാ ഭയത്തോടു കൂടി ഒളിഞ്ഞും പതിഞ്ഞും അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് 'മദ്യനി'ലേക്ക് പാലായനം ചെയ്തു. മദ്യനില്‍ എത്തിയ മൂസാ തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുന്ന ഒരു സംഘത്തിലാണ് എത്തിപ്പെട്ടത്. രണ്ട് സ്ത്രീകള്‍ തിക്കിലും തിരക്കിലും പെടാതെ ഒഴിഞ്ഞുമാറി നില്‍ക്കുന്നത് കണ്ട മൂസാ അവരുടെ ആടുകള്‍ക്ക് വെള്ളം കുടിപ്പിച്ചു. സ്ത്രീകള്‍ വീട്ടില്‍ച്ചെന്ന് പിതാവിനെ വിവരമറിയിക്കുകയും അവരിലൊരുവള്‍, ക്ഷീണിതനായി ഒരു മരച്ചുവട്ടില്‍ അല്ലാഹുവിനോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന മൂസായുടെ അ ടുത്ത് വരികയും, ആടുകള്‍ക്ക് വെള്ളം കുടിപ്പിച്ചതിന് കൂലി നല്‍കാന്‍ വേണ്ടി പിതാവ് താങ്കളെ വിളിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു. വീട്ടിലെത്തിയ മൂസായോട് പിതാവ് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അവരുടെ ആടുകളെ മേച്ച് അവരുടെ ജോലിക്കാരനായി ചുരുങ്ങിയത് എട്ടുവര്‍ഷം അവിടെ താമസിക്കണമെന്ന വ്യവസ്ഥയില്‍ രണ്ടുപേരില്‍ ഒരുവളെ മൂസാക്ക് വിവാഹം ചെയ്ത് കൊടുത്തു.

പത്തുവര്‍ഷം അവിടെ താമസിച്ച മൂസാ കുടുംബത്തോടൊപ്പം ഈജിപ്തിലേക്ക് മടങ്ങുകയായിരുന്നു. അപ്പോള്‍ 'ത്വൂര്‍' പര്‍വ്വതനിരയില്‍ വെളിച്ചം കാണുകയും വെളിച്ചം അന്വേഷിച്ചുചെന്ന മൂസായോട് അല്ലാഹു സംസാരിക്കുകയും ഫിര്‍ഔനിലേക്ക് പ്രവാച കനായി നിയോഗിക്കുകയും ചെയ്തു. ആടുകള്‍ക്ക് ഇല പൊഴിച്ചുകൊടുക്കാനും വഴി ത പ്പിത്തടഞ്ഞ് നടക്കാനും മറ്റും മൂസാ ഉപയോഗിച്ചിരുന്ന വടി അല്ലാഹുവിന്‍റെ കല്‍പനപ്രകാ രം പാമ്പായി മാറുക, കൈ കക്ഷത്തില്‍ വെച്ചെടുത്താല്‍ വെള്ളനിറത്തില്‍ പ്രകാശിക്കു ക എന്നീ രണ്ട് ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, മൂസായുടെ ആവശ്യപ്രകാരം സഹോദരന്‍ ഹാറൂനിനെ നബിയും സഹായിയുമായി നിയോഗിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളും കൊണ്ട് ഫിര്‍ഔനിന്‍റെ അടുത്തുവന്ന മൂസായും ഹാറൂനും അവനെ സര്‍ വ്വ ലോകങ്ങളുടെയും ഉടമയിലേക്ക് ക്ഷണിച്ചു. (28: 1-40 നോക്കുക). ദൃഷ്ടാന്തങ്ങള്‍ കണ്ട് അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നതിനുപകരം ഫിര്‍ഔന്‍ കൂടുതല്‍ ധിക്കാരിയായി മാറുകയാണുണ്ടായത്. മൂസായും ഹാറൂനും പഠിച്ച മാരണക്കാരാണെന്നും കണ്‍കെട്ടുകാരാണെന്നും പറഞ്ഞ് നാട്ടിലുള്ള മാരണക്കാരെ വിളിച്ചുവരുത്തി മത്സരം സംഘടി പ്പിച്ചു. മത്സരത്തില്‍ മൂസാ ജയിച്ചപ്പോള്‍ മാരണക്കാര്‍ ഒന്നടങ്കം സാഷ്ടാംഗം വീണുകൊ ണ്ട് 'ഞങ്ങള്‍ മൂസായുടെയും ഹാറൂനിന്‍റെയും നാഥനില്‍ വിശ്വസിച്ചിരിക്കുന്നു' എന്ന് പ്ര ഖ്യാപിച്ചു. അ പ്പോള്‍ അവരെ ഫിര്‍ഔന്‍ നിഷ്ഠൂരമായി കൈയും കാലും ഇടവിട്ട് ഛേദിച്ച് ക്രൂശിച്ച് കൊന്നു. നിന്നെയും നിന്‍റെ ഇലാഹുകളെയും ഒഴിവാക്കിക്കൊണ്ട് ഭൂമിയില്‍ നാ ശമുണ്ടാക്കാന്‍ മൂസായെയും ഹാറൂനിനെയും വിടുകയാണോ എന്ന് ദര്‍ബാറിലെ മുഖ്യന്മാ ര്‍ ഫിര്‍ഔനിനോട് ചോദിച്ചു. മറുപടിയായി ഫിര്‍ഔന്‍ വീണ്ടും ഇസ്റാഈല്‍ സന്തതി കളുടെ സ്ത്രീകളെ ജീവിക്കാന്‍ വിട്ടുകൊണ്ട് ആണ്‍ സന്താനങ്ങളെ വധിക്കാന്‍ കല്‍പ്പന പുറപ്പെടുവിച്ചു.

ഫിര്‍ഔനിന്‍റെ ശിക്ഷ ഭയപ്പെട്ടതിനാല്‍ മൂസായുടെ ജനതയില്‍ ഒരുപിടി യുവാക്ക ള്‍ മാത്രമേ വിശ്വസിച്ചിരുന്നുള്ളൂ. തങ്ങളുടെ വീട് കേന്ദ്രമാക്കി വിശ്വാസികള്‍ നമസ്കാ രം നിലനിര്‍ത്തണമെന്ന് മൂസായോടും ഹാറൂനിനോടും അല്ലാഹു കല്‍പ്പിച്ചു. വിവിധ ദൃ ഷ്ടാന്തങ്ങള്‍ കാണിച്ച് പ്രബോധനം ചെയ്യപ്പെട്ടിട്ടും ഫിര്‍ഔന്‍ സത്യത്തിലേക്ക് ഒരിക്കലും തിരിച്ചുവരാതെ തെമ്മാടിയായ കപടവിശ്വാസിയായി മാറിയപ്പോള്‍ അല്ലാഹു മൂസായോ ട് പ്രാര്‍ത്ഥിക്കാന്‍ കല്‍പിച്ചു. അതനുസരിച്ച് അവന്‍റെ സമ്പത്തും സൗഭാഗ്യങ്ങളും സ്ഥാന മാനങ്ങളുമെല്ലാം എടുത്തുകളയണമെന്നും, വേദനാജനകമായ ശിക്ഷ കാണുമ്പോഴല്ലാ തെ അവര്‍ വിശ്വസിക്കാനിടവരാത്ത വിധം അവരുടെ ഹൃദയങ്ങളെ കഠിനമാക്കണമെ ന്നും മൂസാ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കിക്കൊണ്ട് ഇസ്റാഈല്‍ സന്തതികളെയും കൂട്ടി രാത്രിക്കുരാത്രി പുറപ്പെടാന്‍ മൂസായോട് അല്ലാഹു കല്‍പിച്ചു. വിവരമറി ഞ്ഞ ഫിര്‍ഔന്‍ പട്ടാളത്തെ സ്വരൂപിച്ച് അവരെ പിന്തുടര്‍ന്നു. ചെങ്കടല്‍ തീരത്തെത്തിയ മൂസായോട് വടികൊണ്ട് കടലില്‍ അടിക്കാന്‍ അല്ലാഹു കല്‍പ്പിച്ചു. 26: 63 പ്രകാരം സമുദ്രം പിളര്‍ന്ന് വെള്ളം രണ്ട് മലകളെന്നോണം മാറിനിന്നു. 20: 77 ല്‍ പറഞ്ഞതനുസരിച്ച് സമുദ്രത്തിലെ ഉണങ്ങിയ വഴിയിലൂടെ ഇസ്റാഈല്‍ സന്തതികള്‍ മറുകരയിലെത്തി. 44: 24 പ്രകാരം മൂസായോട് സമുദ്രം പിളര്‍ന്ന നിലയില്‍ തന്നെ വിടാന്‍ കല്‍പ്പിച്ചു. ഇസ്റാഈല്‍ സന്തതികള്‍ ഭയത്തോടുകൂടി മറുകരയില്‍ നോക്കി നില്‍ക്കേ ഫിര്‍ഔനിനെയും സംഘത്തെയും ആ വഴിയിലേക്ക് അടുപ്പിക്കുകയും മധ്യത്തിലെത്തിയ അവരെ മലകളെ ന്നോണം മാറിനിന്നിരുന്ന വെള്ളത്തെ യോജിപ്പിച്ച് മുക്കിക്കൊല്ലുകയും ചെയ്തു. റൂഹ് തൊണ്ടക്കുഴിയിലെത്തിയ ഫിര്‍ഔന്‍, 'ഇസ്റാഈല്‍ സന്തതികള്‍ ഏതൊരു ഇലാഹിലാണോ വിശ്വസിച്ചത്, അവനില്‍ ഞാനിതാ വിശ്വസിക്കുന്നു, അവന് സര്‍വാര്‍പ്പണം ചെയ്തവരില്‍ പെട്ടവനുമായിരിക്കുന്നു' എന്ന് പ്രഖ്യാപിച്ചു. അല്ലാഹു മറുപടിനല്‍കി: ഇ പ്പഴോ? ഇതിനുമുമ്പ് നീ ധിക്കാരിയായ നാശകാരി തന്നെയായിരുന്നു, അപ്പോള്‍ ഇന്നേ ദിവസം നിന്‍റെ പിന്നിലുള്ള ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമെന്നോണം നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി സൂക്ഷിക്കുന്നതാണ്. 10: 83-92 വിശദീകരണം നോക്കുക. ഏകദേശം 2800 കൊല്ലക്കാലം സമുദ്രത്തില്‍ സൂക്ഷിക്കപ്പെട്ട ആ ശരീരം ഇന്ന് ഈജിപ്ഷ്യന്‍ മ്യൂസിയത്തിലാണുള്ളത്. 7: 103-127; 20: 37-52; 26: 10-66 വിശദീകരണം നോക്കുക.