ثُمَّ عَفَوْنَا عَنْكُمْ مِنْ بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ
പിന്നെ, അതിനുശേഷം അതും നാം നിങ്ങളെത്തൊട്ട് മാപ്പാക്കിത്തന്നു, നിങ്ങള്‍ നന്ദിയുള്ളവര്‍ തന്നെയാകണം എന്നതിനുവേണ്ടി.
കടല്‍ പിളര്‍ത്തി രക്ഷപ്പെടുത്തിക്കൊണ്ടുവന്ന ഇസ്റാഈല്‍ സന്തതികള്‍ക്കുള്ള വിധിവിലക്കുകള്‍ നല്‍കുന്നതിനുവേണ്ടി അല്ലാഹു പ്രവാചകന്‍ മൂസായെ സീനാപര്‍വ്വതത്തിലേക്ക് വിളിച്ചകാര്യം 7: 142-143 ലും, തന്‍റെ പ്രാതിനിധ്യം സഹോദരന്‍ ഹാറൂനിനെ ഏല്‍പ്പിച്ചുകൊണ്ട് മൂസാ പോയപ്പോള്‍ അവര്‍ സാമിരിയുടെ നേതൃത്വത്തില്‍ ഒരു പശുക്കുട്ടി യുടെ രൂപം വാര്‍ത്തെടുത്ത് അതിനെ ആരാധിക്കാന്‍ തുടങ്ങിയ കാര്യം 7: 148 ലും പറ ഞ്ഞിട്ടുണ്ട്. ഇസ്റാഈല്‍ സന്തതികള്‍ 'സാമിരി'യുടെ നേതൃത്വത്തില്‍ അവരുടെ ആഭരണ ങ്ങളെല്ലാം ഉരുക്കാന്‍വേണ്ടി ഒരു തീക്കുണ്ഠത്തിലിട്ടു. പിശാചിന്‍റെ സഹായത്താല്‍ 'സാ മിരി' അവര്‍ക്ക് ആ തീക്കുണ്ഠത്തില്‍ നിന്ന് മുക്രയിടുന്ന ശരീരത്തോടുകൂടിയ ഒരു പശുക്കുട്ടിയെ വാര്‍ത്തെടുത്ത് ഇതാണ് നിങ്ങളുടെ ഇലാഹ്, മൂസായുടെ ഇലാഹും ഇതുതന്നെയാണ്, അത് നിങ്ങളെ അറിയിക്കാന്‍ മൂസാ മറന്നുപോയതാണ് എന്നുപറഞ്ഞു. അ പ്പോള്‍ ഹാറൂന്‍ 'ഹോ എന്‍റെ ജനമേ! ഇതുമുഖേന നിങ്ങള്‍ പരീക്ഷിക്കപ്പെട്ട് നാശത്തിലകപ്പെടുകയാണ്, നിശ്ചയം നിങ്ങളുടെ നാഥന്‍ നിഷ്പക്ഷവാനാണ്, അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്‍പറ്റുകയും എന്‍റെ കല്‍പ്പനകള്‍ അനുസരിക്കുകയും ചെയ്യുവിന്‍ എന്ന് പറഞ്ഞുകൊണ്ട് അവരെ തടയാന്‍ ശ്രമിച്ചെങ്കിലും 'മൂസാ ഞങ്ങളിലേക്ക് തിരിച്ചുവരുന്നതുവരെ ഞങ്ങള്‍ ഇതിനെ പൂജിക്കുന്നത് ഒരിക്കലും നിര്‍ത്തുകയില്ല' എന്ന് പറഞ്ഞ് അവര്‍ ഹാറൂനിനെ വധിക്കാന്‍ ഉദ്യമിച്ചുകൊണ്ട് ഒതുക്കിക്കളയുകയാണുണ്ടായത്. 2: 56, 185; 3: 123; 5: 6, 89; 8: 26; 16: 16, 78; 22: 36; 28: 73; 30: 46; 35: 12; 45: 12 എന്നീ സൂക്തങ്ങളും അവസാനിക്കുന്നത് 'നിങ്ങള്‍ നന്ദിയുള്ളവര്‍ തന്നെയാകണം എന്നതിനുവേണ്ടി' എന്ന് പറഞ്ഞുകൊണ്ടാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 2: 27 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെച്ച് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുകവഴി നാഥനുമായി ചെയ്ത ഉടമ്പടി പാലിക്കാത്തവരായതിനാല്‍ ജീവിതം നഷ്ടപ്പെട്ടവരാണ്. 2: 186; 4: 150 -151; 5: 33 വിശദീകരണം നോക്കുക.