( അല്‍ ബഖറ ) 2 : 6

إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ

നിശ്ചയം കാഫിറുകളായിട്ടുള്ളവരാരോ, അവരുടെമേല്‍ നീ അവരെ മുന്നറിയിപ്പ് നല്‍കലും അല്ലെങ്കില്‍ നീ അവരെ മുന്നറിയിപ്പ് നല്‍കാതിരിക്കലും സമമാണ്; അവര്‍ വിശ്വസികളാവുകയില്ല.

സൂക്തത്തില്‍ പറഞ്ഞ കാഫിറുകളായിട്ടുള്ളവര്‍ സത്യമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളാണ്. കപടവിശ്വാസികളുടെ മേല്‍ നീ പൊറുക്കലിനെത്തേടുന്നതും പൊറുക്കലിനെത്തേടാതിരിക്കുന്നതും സമമാണ്, അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല തന്നെ, നിശ്ചയം അല്ലാഹു തെമ്മാടികളായ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല തന്നെ എന്ന് 63: 6 ലും; നിങ്ങള്‍ അവരെ സന്മാര്‍ഗമായ അദ്ദിക്റിലേക്ക് വിളിച്ചാല്‍ അവര്‍ നിങ്ങളെ പിന്‍പറ്റുകയില്ല, നിങ്ങള്‍ അവരെ വിളിക്കലും മൗനം ദീക്ഷിക്കലും (വിളിക്കാതിരിക്കലും) നിങ്ങളുടെമേല്‍ സമമാണ് എന്ന് 7: 193 ലും; അവരുടെ കാര്യത്തില്‍ നീ മുന്നറിയിപ്പ് നല്‍കുന്നതും അല്ലെങ്കില്‍ നല്‍കാതിരിക്കുന്നതും സമമാണ്, അവര്‍ വിശ്വസിക്കുന്നവരാവുകയില്ല, നിശ്ചയം നീ മുന്നറിയിപ്പ് നല്‍കുക അദ്ദിക്റിനെ പിന്‍പറ്റുന്നവരെയും നിഷ്പക്ഷവാനായ നാഥനെ അദ്ദിക്റില്‍ നിന്ന് കണ്ടുകൊണ്ട് ഭയപ്പെടുന്നവരെയും മാത്രമാണ്, അപ്പോള്‍ അവന് പാപമോചനവും മാന്യമായ പ്രതിഫലവുമുണ്ടെന്നും സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് 36: 10-11 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അപ്രകാരം നിശ്ചയം അവര്‍ വിശ്വസിക്കുകയില്ല എന്ന നിന്‍റെ നാഥന്‍റെ വചനം തെമ്മാടികളായവരുടെ മേല്‍ ബാധകമായിരിക്കുന്നു എന്ന് 10: 33 ലും; അപ്രകാരം കാഫിറുകളായവരുടെമേല്‍ നിശ്ചയം അവര്‍ നരകവാസികളാണെന്നുള്ള നിന്‍റെ നാഥന്‍റെ വചനം ബാധകമായിരിക്കുന്നു എന്ന് 40: 6 ലും പറഞ്ഞിട്ടുണ്ട്. ടിക്കറ്റായ അദ്ദിക്റിനെ മൂടിവെക്കുന്ന ഏതൊരു മനുഷ്യനും വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ലും; നിശ്ചയം നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന് 5: 67; 16: 107 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. നിശ്ചയം അദ്ദിക്ര്‍ നിന്‍റെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണ്, എന്നാല്‍ ജനങ്ങളില്‍ അധികപേരും വിശ്വസികളാവുകയില്ല എന്ന് പറഞ്ഞുകൊണ്ടാണ് 11: 17 അവസാനിക്കുന്നത്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ലും; അവര്‍ തന്നെയാണ് കുഫ്ഫാറുകളെന്ന് 83: 34, 36 സൂക്തങ്ങളിലും; അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയെ ഇത്തരം ഭ്രാന്തന്മാര്‍ പരിഹസിക്കുമെന്ന് 83: 29 ലും പറഞ്ഞിട്ടുണ്ട്.