وَإِذِ اسْتَسْقَىٰ مُوسَىٰ لِقَوْمِهِ فَقُلْنَا اضْرِبْ بِعَصَاكَ الْحَجَرَ ۖ فَانْفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَشْرَبَهُمْ ۖ كُلُوا وَاشْرَبُوا مِنْ رِزْقِ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ
മൂസാ തന്‍റെ ജനതയ്ക്കുവേണ്ടി വെള്ളം തേടിയ സന്ദര്‍ഭവും, അപ്പോള്‍ നാം കല്‍പിച്ചു: നിന്‍റെ വടി കൊണ്ട് ആ കല്ലില്‍ അടിക്കുക, അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി, എല്ലാ ഓരോ വിഭാഗവും അവരുടെ വെള്ളമെടുക്കേണ്ട സ്ഥലം മനസ്സിലാക്കി, അല്ലാഹുവിന്‍റെ വിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക, നിങ്ങള്‍ ഭൂമിയില്‍ നാശകാരികളായി വിഹരിക്കാതിരിക്കുകയും ചെയ്യുവീന്‍!
പന്ത്രണ്ട് ഗോത്രക്കാരായിരുന്ന ഇസ്റാഈല്‍ സന്തതികള്‍ മൂസായോട് കുടിവെള്ളം ചോദിച്ചപ്പോള്‍, അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം മൂസാ തന്‍റെ വടികൊണ്ട് കല്ലിന്മേല്‍ അടിക്കുകയും ഒറ്റ അടിക്ക് തന്നെ ഓരോ ഗോത്രക്കാര്‍ക്കും പ്രത്യേകം പ്രത്യേകം വെള്ളമെടുക്കാവുന്ന വിധത്തില്‍ പന്ത്രണ്ട് ഉറവകള്‍ പുറപ്പെടുവിക്കുകയുമുണ്ടായി. 2: 57 മുതല്‍ 60 വരെയുള്ള സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സംഭവങ്ങള്‍ 7: 160-162 സൂക്തങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. 2: 11-12, 254; 7: 169-170 വിശദീകരണം നോക്കുക.