( അല്‍ ബഖറ ) 2 : 63

وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّورَ خُذُوا مَا آتَيْنَاكُمْ بِقُوَّةٍ وَاذْكُرُوا مَا فِيهِ لَعَلَّكُمْ تَتَّقُونَ

നിങ്ങള്‍ക്ക് മീതെ ത്വൂര്‍ പര്‍വ്വതത്തെ നാം ഉയര്‍ത്തിക്കൊണ്ട് നിങ്ങളോട് പ്രതിജ്ഞ വാങ്ങിയ സന്ദര്‍ഭവും, നാം നിങ്ങള്‍ക്ക് നല്‍കിയതിനെ നിങ്ങള്‍ മുറു കെപ്പിടിച്ചുകൊള്ളുക, അതിലുള്ളതെല്ലാം നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുക-നിങ്ങള്‍ സൂക്ഷ്മാലുക്കളാവുകതന്നെ വേണം എന്നതിനുവേണ്ടി.

അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നിലകൊള്ളാനാണ് നാഥന്‍ മൂസായുടെ അഭിസംബോ ധകരായ ഇസ്റാഈല്‍ സന്തതികളോട് കല്‍പിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ നേ രെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് വ്യതിചലിച്ച് പ്രവാചകന്‍റെ കാലത്ത് മദീ നയിലുണ്ടായിരുന്ന ജൂതര്‍ അവരുടെ ഗ്രന്ഥം 62: 5 ല്‍ പറഞ്ഞ പ്രകാരം ഭാരം വഹിക്കു ന്ന കഴുതകളെപ്പോലെയാണ് വഹിച്ചിരുന്നത്.

 ഇന്ന് നാഥനില്‍ നിന്നുള്ള വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക് ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവര്‍ നാഥനെ മുറുകെപ്പിടിച്ച് നേ രെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174-175; 5: 48 സൂക്തങ്ങ ളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുക ള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരും 2: 79 ല്‍ പറഞ്ഞ പ്രകാരം സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ ഫുജ്ജാര്‍ കിതാബുകള്‍ പിന്‍പറ്റുന്നവരുമാണ്. അതി നാലാണ് അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനു ള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരായി മാറിയത്. 2: 2-5, 12, 55-56 വിശദീകരണം നോക്കുക.