خَتَمَ اللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ
അവരുടെ ഹൃദയങ്ങളുടെ മേലും അവരുടെ കേള്‍വികളുടെ മേലും അല്ലാഹു മുദ്രവെച്ചിരിക്കുന്നു, അവരുടെ കാഴ്ചകളുടെ മേലും ഒരു മൂടിയുണ്ട്, അവര്‍ക്ക് വമ്പിച്ച ശിക്ഷയുമാണുള്ളത്.
കപടവിശ്വാസികള്‍ക്ക് കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയുമെല്ലാം ഉണ്ടെങ്കിലും അദ്ദിക്ര്‍ മനസ്സിലാക്കി ജീവിതലക്ഷ്യം സാക്ഷാത്കരിക്കാന്‍ അവ ഉപയോഗപ്പെടുത്തുകയി ല്ല. 7: 179 ല്‍, ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അധികപേരെയും കൊണ്ട് നാം നരകക്കുണ്ഠം കുത്തിനിറക്കുക തന്നെ ചെയ്യും; അവര്‍ക്ക് ഹൃദയങ്ങളുണ്ട്, പക്ഷേ അതു കൊണ്ട് എന്താണ് ജീവിതലക്ഷ്യം, എന്താണ് അദ്ദിക്ര്‍ എന്നൊന്നും അവര്‍ ഗ്രഹിക്കുകയില്ല; അവര്‍ക്ക് കണ്ണുകളുണ്ട്, അതുകൊണ്ട് ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കാണുകയില്ല; അവര്‍ക്ക് കാതുകളുണ്ട്, അതുകൊണ്ട് അദ്ദിക്ര്‍ കേള്‍ക്കുകയില്ല; അക്കൂട്ടര്‍ കന്നു കാലികളെപ്പോലെയാണ്; അല്ല, അതിലേറെ വഴിപിഴച്ചവരാണ്, അക്കൂട്ടര്‍ തന്നെയാണ് പ്രജ്ഞയറ്റവര്‍ എന്ന് പറഞ്ഞിട്ടുണ്ട്. 'ദിക്രീ' എന്ന ഗ്രന്ഥം കാണാന്‍ തയ്യാറാകാത്തവരും കേള്‍ക്കാന്‍ തയ്യാറാകാത്തവരും നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകളാണെന്ന് 18: 100-101 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ദേഹേച്ഛയെ ഇലാഹായി തെരഞ്ഞെടുത്തവനെ നീ ക ണ്ടുവോ, അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹു അവനെ വഴികേടിലാക്കിയിരിക്കുന്നു, അ വന്‍റെ കേള്‍വിയിന്മേലും അവന്‍റെ ഹൃദയത്തിന്മേലും അല്ലാഹു മുദ്രവെച്ചിരിക്കുന്നു, അ വന്‍റെ കാഴ്ചയുടെ മേലും ഒരു മൂടിയുണ്ട്, അപ്പോള്‍ അല്ലാഹുവിനുശേഷം ആരുണ്ട് അ വനെ സന്മാര്‍ഗത്തിലാക്കാന്‍ എന്ന് 45: 23 ലും; ആരാണോ അദ്ദിക്റിനെത്തൊട്ട് ഇഹത്തി ല്‍ അന്ധത നടിച്ചത്, അവന്‍ പരത്തില്‍ അന്ധനും വഴിപിഴച്ചവനുമായിരിക്കും എന്ന് 17: 72 ലും പറഞ്ഞിട്ടുണ്ട്.
നിശ്ചയം അല്ലാഹുവിന്‍റെ പക്കല്‍ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവ ര്‍ കേള്‍വി ഉണ്ടായിട്ട് അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും സംസാര വൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ തയ്യാറാകാത്ത ഊമകളുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരാണെന്ന് 8: 22 ല്‍ പറഞ്ഞിട്ടുണ്ട്. അവരില്‍ ചില ര്‍ നിന്നെ കേള്‍ക്കുന്നവരുണ്ട്, എന്നാല്‍ നാം അവരുടെ ഹൃദയങ്ങളില്‍ അദ്ദിക്ര്‍ മനസ്സിലാകാതിരിക്കാന്‍ ഒരു മൂടിയിട്ടിരിക്കുന്നു, അവരുടെ ചെവികളിലും ഒരു അടപ്പുണ്ട്, ഏത് സൂക്തങ്ങള്‍ കണ്ടാലും അവര്‍ അതില്‍ വിശ്വസിക്കുകയില്ല, ഇത്തരം കാഫിറുകള്‍ നി ന്‍റെ അടുത്ത് വന്നാല്‍ ഇത് പൂര്‍വ്വികരുടെ പഴമ്പുരാണമല്ലാതെ മറ്റൊന്നുമല്ല എന്നാണ് പറയുക, അവര്‍ അദ്ദിക്റിനെത്തൊട്ട് ജനങ്ങളെയും അവരെത്തന്നെയും തടയുന്നു, അതുവഴി അവര്‍ സ്വന്തത്തെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല എന്ന് 6: 25-26 ലും പറഞ്ഞിട്ടുണ്ട്. തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ ഹൃദയത്തിന്‍റെ ഭാ ഷയില്‍ ഉണര്‍ത്തപ്പെട്ടിട്ട് അതിനെ അവഗണിക്കുകയും തന്‍റെ കൈകള്‍ ഒരുക്കിവെച്ചത് മറന്നുകളയുകയും ചെയ്തവനേക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണ്, നിശ്ചയം നാം അത്തരക്കാരുടെ ഹൃദയങ്ങളില്‍ അത് മനസ്സിലാകാതിരിക്കത്തക്കവണ്ണം ഒരു മൂടി ഇട്ടിരിക്കുന്നു, അവരുടെ ചെവികളിലും ഒരു അടപ്പുണ്ട്, നീ അവരെ സന്മാര്‍ഗത്തിലേക്ക് വിളിച്ചാല്‍ അപ്പോള്‍ അവര്‍ ഒരിക്കലും സന്മാര്‍ഗം പ്രാപിക്കുകയില്ലതന്നെ എന്ന് 18: 57 ലും പറഞ്ഞിട്ടുണ്ട്. 4: 150-151; 17: 45-46; 20: 124-126 വിശദീകരണം നോക്കുക.