أَفَتَطْمَعُونَ أَنْ يُؤْمِنُوا لَكُمْ وَقَدْ كَانَ فَرِيقٌ مِنْهُمْ يَسْمَعُونَ كَلَامَ اللَّهِ ثُمَّ يُحَرِّفُونَهُ مِنْ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ
അപ്പോള്‍ അവര്‍ നിങ്ങളില്‍ വിശ്വസിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ! തീര്‍ച്ചയായും അവരില്‍ നിന്നുള്ള ഒരു വിഭാഗം അല്ലാഹുവിന്‍റെ വചനങ്ങള്‍ കേള്‍ക്കുകയും പിന്നെ അത് ബോധ്യമായതിനുശേഷം അറിഞ്ഞുകൊണ്ട് അതിനെ മാറ്റിമറിക്കുന്നവരുമായിരിക്കെ.
പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതരുടെയും കപടവിശ്വാസികളുടെയും സ്വഭാവമാണ് ഈ സൂക്തങ്ങളിലെല്ലാം പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇന്ന് ഈ സ്വഭാവമുള്ളത് ലോകത്തെല്ലായിടത്തുമുള്ള കപടവിശ്വാസികള്‍ക്കാണ്. 2: 18 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ അവര്‍ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ച് വരികയില്ല. 2: 6-7; 3: 78; 10: 33 വിശദീകരണം നോക്കുക.