( അല്‍ ബഖറ ) 2 : 78

وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ الْكِتَابَ إِلَّا أَمَانِيَّ وَإِنْ هُمْ إِلَّا يَظُنُّونَ

അവരില്‍ വേദം അറിയാത്ത ചില നിരക്ഷരരുമുണ്ട്; നിഗമനങ്ങളല്ലാതെ അവര്‍ വെച്ചുപുലര്‍ത്തുന്നില്ല, ഊഹത്തെയല്ലാതെ അവര്‍ പിന്‍പറ്റുന്നുമില്ല.

ഇന്ന് ഗ്രന്ഥം അദ്ദിക്ര്‍ മാത്രമായതിനാല്‍ അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ സാധാരണക്കാരെക്കുറിച്ചാണ് ഈ സൂക്തം പരാമര്‍ശിക്കുന്നത്. ഭൂരിപക്ഷത്തിന്‍റെയും കാക്കകാരണവന്മാരുടെയും മാര്‍ഗം അടിതെറ്റാതെ പിന്‍പറ്റുന്ന അവരോട് അദ്ദിക്റിനെക്കുറിച്ച് വിശ്വാസി ഉണര്‍ത്തിയാല്‍ നിഗമനങ്ങളുടെയും ഊഹങ്ങളുടെയും അടിസഥാനത്തില്‍ അതിനെ പാടെ തള്ളിക്കളയു കയാണ് അവര്‍ ചെയ്യുക. വിശ്വാസികളേ! നിങ്ങള്‍ ഊഹങ്ങളില്‍ അധികവും വര്‍ജ്ജിക്കുക, നിശ്ചയം ഊഹങ്ങളില്‍ ചിലത് കുറ്റകരമാണ് എന്ന് 49: 12 ലും, ഭൂമിയില്‍ അധികപേരെ യും നീ അനുസരിക്കുകയാണെങ്കില്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ വ്യതിചലിപ്പിച്ചുകളയും, അവരില്‍ അധികപേരും ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല, അ വര്‍ നിഗമനങ്ങളല്ലാതെ വെച്ചുപുലര്‍ത്തുന്നുമില്ല എന്ന് 6: 116 ലും പറഞ്ഞിട്ടുണ്ട്.

യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ ഇല്ലാത്തതിനാല്‍ അന്ത്യപ്രവാചകനെ പിന്‍പറ്റാ തെ കള്ളവാദികളെ പിന്‍പറ്റുന്ന ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ഊഹത്തെയല്ലാതെ പിന്‍പറ്റാത്തവരും നിഗമനങ്ങളല്ലാതെ വെച്ച് പുലര്‍ത്താത്തവരുമാ ണ്. 10: 36 ല്‍, അവരില്‍ അധികപേരും ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല, നിശ്ചയം ഊ ഹം സത്യത്തിന്‍റെ സ്ഥാനത്ത് ഒട്ടും പര്യാപ്തമാകുകയില്ല എന്നും; 10: 60 ല്‍, അല്ലാഹുവി ന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവര്‍ വിധിദിവസത്തെക്കുറിച്ച് എന്താണ് കരുതുന്ന ത്? നിശ്ചയം അല്ലാഹു ജനങ്ങളോട് ഏറെ ഔദാര്യമുള്ളവനാണ്, പക്ഷേ അവരില്‍ അ ധികപേരും നന്ദി പ്രകടിപ്പിക്കുന്നവരല്ല എന്നും; 10: 66 ല്‍, അറിഞ്ഞിരിക്കുക, നിശ്ചയം ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്, അല്ലാഹുവിനെക്കൂടാതെ പങ്കാളികളെ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല, നിശ്ചയം അവര്‍ ഊഹിച്ച് കള്ളം പറയുന്നവര്‍ തന്നെയാണ് എന്നും പറഞ്ഞിട്ടുണ്ട്. ഏതൊരു വിഷയത്തി ലും ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് തിന്മകള്‍ പ്രവര്‍ ത്തിക്കുകയും ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ വിചാരണനാളിലെ അവസ്ഥ 41: 19-24 ല്‍ ഇങ്ങനെ കാണാം: വി ധിദിവസം അവരവരുടെ തൊലികളോട് അവര്‍ ചോദിക്കും: നിങ്ങള്‍ എന്തിനാണ് നമുക്കെതിരായി സാക്ഷ്യം വഹിക്കുന്നത്? തൊലികള്‍ പറയും: എല്ലാ വസ്തുക്കളെയും പ്രതിഫ ലിപ്പിച്ച അല്ലാഹു ഞങ്ങളെ പ്രതിഫലിപ്പിച്ചതാണ്. ആദ്യതവണ (തൊലികളില്ലാത്ത അവ സ്ഥയില്‍) നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ, അവനിലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ കേള്‍വികളും കാഴ്ചകളും തൊലികളും നിങ്ങള്‍ക്കെതി രെ സാക്ഷ്യം വഹിക്കുമെന്ന് കരുതി ഐഹികലോകത്ത് നിങ്ങള്‍ തെറ്റുകുറ്റങ്ങളില്‍ നിന്നും ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ, എന്നാല്‍ നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ അധികവും അറിയുന്നില്ല എന്നായിരുന്നു നിങ്ങള്‍ ധരിച്ചിരുന്നത്, അതത്രെ നിങ്ങളുടെ ഉടമയെപ്പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ (ഊഹം), അങ്ങനെ നിങ്ങള്‍ നിങ്ങളുടെ ആയുസ്സ് കഴിച്ചുകൂട്ടുകയും നഷ്ടക്കാരില്‍ പെട്ടവരായിത്തീരുകയും ചെയ്തു.

അല്ലാഹുവിനെക്കൂടാതെ അവന്‍റെ പങ്കാളികളെന്ന് കരുതി മറ്റുള്ളവരെ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവരുടെ പക്കല്‍ യാതൊരു തെളിവുമില്ലെന്നും അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ലെന്നും അവര്‍ ദേഹേച്ഛയാണ് പിന്‍പറ്റുന്നതെന്നും 53: 23 ലും, പ്രവാചക നെക്കുറിച്ചും വിശ്വാസികളെക്കുറിച്ചും ദുഷിച്ച ചിന്ത വെച്ചുപുലര്‍ത്തുന്നവര്‍ ഊഹത്തെ പിന്‍പറ്റുന്ന കെട്ട ജനതയാണെന്ന് 48: 12 ലും പറഞ്ഞിട്ടുണ്ട്. ആകാശഭൂമികളിലും അവക്കിടയിലുമുള്ളതുമെല്ലാം വൃഥാ സൃഷ്ടിച്ചതാണെന്ന ഊഹം വെച്ചുപുലര്‍ത്തുന്ന കാഫിറുകള്‍ക്ക് നരകക്കുണ്ഠത്തില്‍ നിന്നുള്ള വൈല്‍ ആണുള്ളതെന്ന് 38: 27 ലും, സൃഷ്ടിപ്പ് ആരംഭിക്കുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ആകാശഭൂമികളില്‍ നിന്നും നിങ്ങ ളെ ഭക്ഷിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹുണ്ടെങ്കില്‍ നി ങ്ങള്‍ അതിനുള്ള തെളിവ് കൊണ്ടുവരിക എന്ന് 27: 64 ലും പറഞ്ഞിട്ടുണ്ട്. 11: 118-119 ല്‍ വിവരിച്ച പ്രകാരം കാരുണ്യമായ അദ്ദിക്ര്‍ കൊണ്ട് അവനവന്‍റെ ജിന്നുകൂട്ടുകാരനെ വി ശ്വാസിയാക്കാത്ത കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരാണ്. 2: 39; 3: 7-10, 154; 6: 148 വിശദീകരണം നോക്കുക.