وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ
വിശ്വാസികളാവുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാ രോ, അക്കൂട്ടര്‍ സ്വര്‍ഗവാസികളും അവര്‍ അതില്‍ നിത്യവാസികളുമാകുന്നു.
അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിനെയും അവരവരെയും ജീവിതലക്ഷ്യത്തെയും തിരിച്ചറിഞ്ഞവരാണ് വിശ്വാസികള്‍. ഭൂമിയില്‍ അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിച്ച അ വര്‍ മരണസമയത്ത് ആത്മാവുകൊണ്ട് നാഥനെ പ്രസന്നവദനനായി കണ്ടുകൊണ്ട് അവ ര്‍ ഇവിടെ സമ്പാദിച്ച സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകുന്നതാണ്. 40: 40 ല്‍, ആരാണോ ഒരു തിന്മ പ്രവര്‍ത്തിച്ചത്, അപ്പോള്‍ അതിന് തക്കതായ പ്രതിഫലമല്ലാതെ നല്‍കപ്പെടു കയില്ല, ആണായിരിക്കട്ടെ അല്ലെങ്കില്‍ പെണ്ണായിരിക്കട്ടെ, ആരാണോ സല്‍കര്‍മ്മം പ്രവര്‍ ത്തിക്കുന്നത്-അവന്‍ ഒരു വിശ്വാസിയുമാണ്, അപ്പോള്‍ അക്കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേ ശിക്കുന്നതാണ്, അവന് അതില്‍ കണക്കില്ലാതെ വിഭവങ്ങള്‍ നല്‍കപ്പെടുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 25, 62; 9: 71-72; 98: 7-8 വിശദീകരണം നോക്കുക.