( അല്‍ ബഖറ ) 2 : 81

بَلَىٰ مَنْ كَسَبَ سَيِّئَةً وَأَحَاطَتْ بِهِ خَطِيئَتُهُ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

അല്ല; ആരാണോ തിന്മ സമ്പാദിക്കുകയും അവന്‍റെ തിന്മ അവനെ വലയം ചെയ്യുകയും ചെയ്തത്, അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് നരകത്തിന്‍റെ സഹവാസികള്‍, അവര്‍ അതില്‍ നിത്യവാസികളുമാണ്.

ഫുജ്ജാറുകളുടെയോ മുമ്പ് വേദം നല്‍കപ്പെട്ടവരുടെയോ വ്യാമോഹങ്ങളല്ല നടപ്പിലാവുക, ആര് ഒരു തിന്മ പ്രവര്‍ത്തിച്ചാലും അവന് അതിന്‍റെ പ്രതിഫലം നല്‍കും, അവന് അല്ലാഹുവിനെക്കൂടാതെ ഒരു സംരക്ഷകനെയോ ഒരു സഹായിയെയോ എത്തിക്കുകയുമില്ല എന്ന് 4: 123 ല്‍ പറഞ്ഞിട്ടുണ്ട്. തെറ്റും ശരിയും വേര്‍തിരിക്കാനുള്ള മാനദണ്ഡമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു കാര്യം തെറ്റായിത്തീരുന്നത്. ആശയം മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഗ്രന്ഥത്തിന്‍റെ ശരീരം വായിച്ച് ദീനില്‍ നിന്ന് തെറിച്ച് പോകുന്ന ഫാജിറിനെ ജനങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവന്‍ എന്ന് വിശേഷിപ്പിച്ചതിന്‍റെ കാരണം അതാണ്. ഗ്രന്ഥം വായിക്കുന്ന കപടവിശ്വാസികളായ കാഫിറുകളാകട്ടെ, അദ്ദിക്റിനെ അറിഞ്ഞുകൊണ്ട് മൂടിവെച്ചവരായതിനാല്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകേണ്ടവരാണ്. നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ അടുക്കല്‍ ഏതൊരു പ്രവൃത്തിയും സ്വീകരിക്കപ്പെടാന്‍ അദ്ദിക്റില്‍ നിന്നുള്ള ഒരു സൂക്തഭാഗമെങ്കിലും തെളിവായി ഉണ്ടായിരിക്കണമെന്ന് 2: 111 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ നന്മ വിരോധിക്കുന്നവരും തിന്മ കല്‍പിക്കുന്നവരും നാഥനെ വിസ്മരിച്ച തെമ്മാടികളുമാണ് എന്ന് 9: 67-68 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെക്കുന്നത് കാരണം അവര്‍ ചെയ്യുന്നതെല്ലാം തിന്മയാണ്. അത്തരം തെമ്മാടികള്‍ ഇനി വിശ്വസിക്കുകയില്ല എന്ന് 10: 33 ല്‍ പറഞ്ഞിട്ടുണ്ട്. നാലാം ഘട്ടമായ ഇഹത്തില്‍ വെച്ച് ഓരോരുത്തരും സമ്പാദിക്കുന്നതാണ് സ്വര്‍ഗവും നരകവുമെന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. 2: 39; 18: 57; 27: 80; 30: 52; 98: 6 വിശദീകരണം നോക്കുക.