وَإِذْ أَخَذْنَا مِيثَاقَكُمْ لَا تَسْفِكُونَ دِمَاءَكُمْ وَلَا تُخْرِجُونَ أَنْفُسَكُمْ مِنْ دِيَارِكُمْ ثُمَّ أَقْرَرْتُمْ وَأَنْتُمْ تَشْهَدُونَ
നിങ്ങള്‍ പരസ്പരം രക്തം ചിന്തരുതെന്നും നിങ്ങളുടെ വസതികളില്‍ നിന്ന് നിങ്ങളെ പുറത്താക്കരുതെന്നും നാം നിങ്ങളോട് പ്രതിജ്ഞ വാങ്ങിയ സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്, പിന്നെ നിങ്ങള്‍ കരാര്‍ ചെയ്തതുമാണ്, നിങ്ങള്‍ അതിന് ഇപ്പോഴും സാക്ഷികളുമാണ്.
പ്രവാചകന്‍ മദീനയില്‍ ചെല്ലുമ്പോള്‍ ബനൂനളീര്‍, ബനൂഖുറൈള, ബനൂഖൈനുഖാഅ് എന്നീ ജൂതഗോത്രങ്ങളും ഔസ്, ഖസ്റജ് എന്നീ അറബി ഗോത്രങ്ങളുമാണ് അ വിടെ ഉണ്ടായിരുന്നത്. ഇവരുമായി പ്രവാചകന്‍ ഒരു കരാറിലേര്‍പെട്ടു. ജൂതഗോത്രങ്ങളോട് അവരുടെ പക്കലുള്ള ഗ്രന്ഥമനുസരിച്ച് ജീവിക്കാനും പ്രവാചകന്‍റെ കൂടെയുള്ളവര്‍ അദ്ദിക്ര്‍ അനുസരിച്ച് ജീവിക്കാനും പൊതുശത്രുക്കളെ ഒരുമിച്ച് നേരിടാനും അതില്‍ വ്യ വസ്ഥ ചെയ്തിരുന്നു. ഈ കരാറിനെ ഉദ്ദേശിച്ചാണ് 'നിങ്ങള്‍ ഇപ്പോഴും അതിന് സാക്ഷികളുമാണ്' എന്നുപറഞ്ഞത്. നാഥനില്‍ നിന്ന് മുമ്പ് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ പ്രവാചകന്‍റെ വിടവാങ്ങല്‍ ഹജ്ജില്‍ തന്നെ നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചതിനെ സത്യപ്പെടുത്തിക്കൊണ്ട് ഒറ്റപ്പെട്ട വിശ്വാസി അദ്ദിക്റിനെ മുറുകെപ്പിടിച്ച് 7: 205-206 ല്‍ വിശദീകരിച്ച പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും പിന്‍പറ്റേണ്ടതാണ്. 2: 27, 41, 159-161 വിശദീകരണം നോക്കുക.