ثُمَّ أَنْتُمْ هَٰؤُلَاءِ تَقْتُلُونَ أَنْفُسَكُمْ وَتُخْرِجُونَ فَرِيقًا مِنْكُمْ مِنْ دِيَارِهِمْ تَظَاهَرُونَ عَلَيْهِمْ بِالْإِثْمِ وَالْعُدْوَانِ وَإِنْ يَأْتُوكُمْ أُسَارَىٰ تُفَادُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ ۚ أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَاءُ مَنْ يَفْعَلُ ذَٰلِكَ مِنْكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا ۖ وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَىٰ أَشَدِّ الْعَذَابِ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
പിന്നെ നിങ്ങള്‍-ഇക്കൂട്ടര്‍ തന്നെ-നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലുകയും നിങ്ങ ളില്‍ നിന്നുള്ള ഒരു വിഭാഗത്തെ അവരുടെ വീടുകളില്‍നിന്ന് പുറപ്പെടുവിക്കു കയും കുറ്റകരമായും ശത്രുതാപരമായും അവര്‍ക്കെതിരില്‍ സഖ്യം ചേരുകയും ചെയ്യുന്നു, അവരുടെ വീടുകളില്‍നിന്ന് അവരെ പുറത്താക്കുന്നത് നിങ്ങളു ടെമേല്‍ നിഷിദ്ധമായിരിക്കെ; അവര്‍ ബന്ദികളാക്കപ്പെട്ട് നിങ്ങളുടെയടുക്കല്‍ കൊണ്ടുവന്നാല്‍ അവരില്‍ നിന്ന് മോചനദ്രവ്യം വാങ്ങി നിങ്ങള്‍ വിട്ടയക്കു കയും ചെയ്യുന്നു, അപ്പോള്‍ നിങ്ങള്‍ ഗ്രന്ഥത്തില്‍ നിന്ന് ചിലത് കൊണ്ട് വിശ്വസിക്കുകയും ചിലത് മൂടിവെക്കുകയും ചെയ്യുന്നുവോ? നിങ്ങളില്‍ നിന്നും അ ങ്ങനെ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം ഇഹത്തില്‍ നിന്ദ്യതയല്ലാതെ അല്ല; അന്ത്യനാളിലോ, അവര്‍ അതികഠിനമായ ശിക്ഷയിലേക്ക് തള്ളിവിടപ്പെടുന്നതാണ്, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അശ്രദ്ധവാനല്ല തന്നെ!
മദീനയിലുണ്ടായിരുന്ന ജൂതര്‍ അല്ലാഹുവുമായും അവന്‍റെ പ്രവാചകനുമായും ചെ യ്ത എല്ലാ കരാറുകളും അവഗണിച്ചിരുന്നു. സ്വാര്‍ത്ഥതയും അസൂയയും ഗോത്രപക്ഷ പാതിത്വവും വെച്ചുപുലര്‍ത്തിയിരുന്ന അവരില്‍ രണ്ടുവിഭാഗക്കാര്‍ സഖ്യം ചേര്‍ന്ന് മൂ ന്നാമത്തെ വിഭാഗത്തെ എതിര്‍ക്കുകയും അവരെ അവരുടെ വീടുകളില്‍ നിന്നും നാട്ടില്‍ നിന്നു തന്നെയും പുറത്താക്കുകയും അതുവഴി അവരുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. പുറത്താക്കപ്പെട്ടവരെ ബന്ദികളാക്കി ഗോത്രനേതാക്കന്മാരുടെ മുമ്പില്‍ പിടിച്ച് കൊണ്ടുവരികയും അവരില്‍ നിന്ന് മോചനദ്രവ്യം (കൈക്കൂലി) വാങ്ങിക്കൊണ്ട് അവരെ വിട്ടയക്കുകയും ചെയ്തിരുന്നു. ഗ്രന്ഥത്തിന്‍റെ ആശയത്തില്‍ നിന്നുപോയ അവര്‍ പരസ്പരം കലഹിച്ചും പോരടിച്ചും ഐക്യമില്ലാതെയാണ് ജീവിച്ചിരുന്നത്.
ഇന്ന് ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. എന്നാല്‍ ഗ്രന്ഥം കിട്ടിയവര്‍ അവര്‍ക്കിടയിലെ പോര് നിമിത്തമല്ലാതെ ഗ്രന്ഥത്തിന്‍റെ കാര്യത്തില്‍ ഭിന്നിച്ചിട്ടില്ല എന്ന് 2: 213; 42: 14; 98: 4 എന്നീ സൂക്തങ്ങളിലെല്ലാം പറഞ്ഞതിനെ അവഗണിച്ചുകൊണ്ട് ഇന്ന് ലോകത്തെല്ലായിടത്തുമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് വിവിധ സംഘടനകളാ യിപ്പിരിഞ്ഞ് ഐക്യമില്ലാതെ പരസ്പരം ഭിന്നിച്ച് ശത്രുതയിലും വിദ്വേഷത്തിലുമായി ജീ വിതം നയിക്കുന്നത്. ഗ്രന്ഥത്തില്‍ നിന്ന് ചിലത് സ്വീകരിക്കുകയും ചിലത് മൂടിവെക്കുകയും ചെയ്യുന്നത് കാരണം ഇഹത്തില്‍ നിന്ദ്യത പേറുകയും പിടിവള്ളിയില്ലാതെ എല്ലായിട ത്തും അവഗണിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്ന അധമ വിഭാഗമായി അവര്‍ മാറിയിരിക്കുകയാണ്. വമ്പിച്ച തീയില്‍ വേവിക്കപ്പെടാനുള്ള ഹതഭാഗ്യര്‍ ദിക്റായെ വെ ടിയുകതന്നെ ചെയ്യുമെന്ന് 87: 9-12 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ഗ്രന്ഥത്തില്‍ നിന്ന് ചിലത് സ്വീകരിക്കുകയും ചിലത് മൂടിവെക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് 4: 151 ല്‍ അക്കൂട്ടര്‍ തന്നെയാണ് യഥാര്‍ത്ഥ കാഫിറുകള്‍, അവര്‍ക്ക് അതിഹീനമായ ശിക്ഷ നാഥന്‍ ഒരുക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ളത്. 22: 18 ല്‍ പറഞ്ഞ പ്രകാരം ഹീനമായ ശിക്ഷ ബാധ കമായ, ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ടുള്ള നമസ്കാരങ്ങളില്‍ അവര്‍ കോഴി കൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കുന്നവരാണ്. പിശാചിന്‍റെ സം ഘത്തില്‍ പെട്ട എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ ഇ വരോട്: 'നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിത രീതി, എനിക്ക് യഥാര്‍ത്ഥ ജീവിത രീതിയും' എ ന്ന് പ്രഖ്യാപിക്കാന്‍ 109: 6 ലൂടെയും, അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാന്‍ 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളിലൂടെയും അല്ലാഹുവിന്‍റെ ഏക സംഘ ത്തില്‍ പെട്ട ആയിരത്തില്‍ ഒന്നായ വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നു. 'നിങ്ങള്‍ പ്രവ ര്ത്തിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട്' എന്നതിലെ 'നിങ്ങള്‍' ഗ്രന്ഥം വായിക്കുന്നവര്‍ മാത്രമാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
22: 8-9; 31: 20 സൂക്തങ്ങളില്‍, യാതൊരു ജ്ഞാനവുമില്ലാതെ, സന്മാര്‍ഗ്ഗവുമില്ലാതെ, വെളിച്ചം നല്‍കുന്ന ഗ്രന്ഥവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവര്‍ ജ നങ്ങളില്‍ ഉണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് ജനങ്ങളെ പിഴപ്പിക്കുന്നതിനുവേണ്ടി പിരടി ഒരു ഭാഗത്തേക്ക് ചെരിച്ചുകൊണ്ട് നടക്കുന്നവന്‍, അവന് ഇഹത്തില്‍ നിന്ദ്യതയാ ണുള്ളത്, വിധിദിവസം നാം അവനെ കരിക്കുന്ന ശിക്ഷ രുചിപ്പിക്കുന്നതുമാണ് എന്നും; 22: 10 ല്‍, ഈ നരകം നിന്‍റെ കൈകള്‍ നിനക്കുവേണ്ടി ഒരുക്കിവെച്ചതാണ്, അല്ലാതെ അ ല്ലാഹു അവന്‍റെ അടിമകളോട് അനീതി കാണിക്കുന്നവനല്ല എന്നും പറഞ്ഞിട്ടുണ്ട്. 2: 114; 16: 27; 39: 25-26; 41: 16 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ഗ്രന്ഥം കിട്ടിയിട്ട് അതിനെ പി ന്പറ്റാത്തവര്ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണെ ന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 23: 51-53 ല്‍, ഓ സന്ദേശവാഹകരേ! നിങ്ങള്‍ പരിശുദ്ധ മായവയില്‍ നിന്ന് തിന്നുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്യുവിന്‍, നിശ്ച യം ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അറിയുന്നവന്‍ തന്നെയാണ്. നിശ്ചയം ഇത്; നിങ്ങളുടെ ഈ സമുദായം ഒറ്റ സമുദായമാണ്, ഞാന്‍ നിങ്ങളുടെ നാഥനും, അ പ്പോള്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുന്നവരാകുവീന്‍. എന്നാല്‍ അവര്‍ അവരോടുള്ള കല് പനകളെല്ലാം അവര്‍ക്കിടയില്‍ തുണ്ടം തുണ്ടമായി മുറിച്ചുകളഞ്ഞു, എല്ലാ ഓരോ സം ഘവും അവരുടെ പക്കലുള്ളതുകൊണ്ട് നിഗളിച്ച് ആഹ്ലാദിച്ചുകൊണ്ടിരിക്കുന്നവരാകു ന്നു എന്ന് പറഞ്ഞിട്ടുണ്ട്. 5: 33; 6: 159; 11: 17; 15: 90-91 വിശദീകരണം നോക്കുക.