( അല്‍ ബഖറ ) 2 : 89
وَلَمَّا جَاءَهُمْ كِتَابٌ مِنْ عِنْدِ اللَّهِ مُصَدِّقٌ لِمَا مَعَهُمْ وَكَانُوا مِنْ قَبْلُ يَسْتَفْتِحُونَ عَلَى الَّذِينَ كَفَرُوا فَلَمَّا جَاءَهُمْ مَا عَرَفُوا كَفَرُوا بِهِ ۚ فَلَعْنَةُ اللَّهِ عَلَى الْكَافِرِينَ
അവരോടൊപ്പമുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ടുള്ള അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള ഗ്രന്ഥം അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍, അതിനുമുമ്പ് അവര്‍ കാഫിറുകളായവരുടെമേല്‍ വിജയം തേടുന്നവരായിരുന്നു; അങ്ങനെ അവര്‍ക്ക് അറിയാവുന്ന ഒന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ അവര്‍ അതിനെ മൂടിവെച്ചു, അപ്പോള്‍ കാഫിറുകളുടെ മേലാണ് അല്ലാഹുവിന്‍റെ ശാപമുള്ളത്.