بِئْسَمَا اشْتَرَوْا بِهِ أَنْفُسَهُمْ أَنْ يَكْفُرُوا بِمَا أَنْزَلَ اللَّهُ بَغْيًا أَنْ يُنَزِّلَ اللَّهُ مِنْ فَضْلِهِ عَلَىٰ مَنْ يَشَاءُ مِنْ عِبَادِهِ ۖ فَبَاءُوا بِغَضَبٍ عَلَىٰ غَضَبٍ ۚ وَلِلْكَافِرِينَ عَذَابٌ مُهِينٌ
അല്ലാഹു അവതരിപ്പിച്ചതിനെ നിഷേധിക്കുക വഴി അവര്‍ അവരുടെ ആത്മാവിന് പകരം വാങ്ങിയത് എത്ര നികൃഷ്ടം! തന്‍റെ അടിമകളില്‍ നിന്ന് അവന്‍ ഉദ്ദേശിച്ചവര്‍ക്ക് അവന്‍റെ ഔദാര്യത്തില്‍ നിന്ന് അല്ലാഹു ഇറക്കി എന്ന പോര് നിമിത്തമാണത്, അങ്ങനെ അവര്‍ കോപത്തിനുമേല്‍ കോപത്തിന് അര്‍ഹരായി, കാഫിറുകള്‍ക്ക് ഹീനമായ ശിക്ഷയുമുണ്ട്.
പ്രവാചകന്‍ നിയോഗിക്കപ്പെടുന്നതിന് മുമ്പ് മദീനയിലുണ്ടായിരുന്ന ജൂതര്‍ അവരുടെ ഇടയിലുള്ള ഔസ്, ഖസ്റജ് ഗോത്രക്കാരായ അറബികളോട്: ഞങ്ങളുടെ ഗ്രന്ഥ ത്തില്‍ ഒരു പ്രവാചകന്‍റെ വരവിനെക്കുറിച്ച് പറയുന്നുണ്ട്, ആ പ്രവാചകനൊന്നിങ്ങുവ ന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നിങ്ങളെ ജയിച്ചടക്കും എന്ന് പറഞ്ഞിരു ന്നു. എന്നാല്‍ അവരുടെ പക്കലുള്ള ഗ്രന്ഥത്തെ സത്യപ്പെടുത്തുന്ന അദ്ദിക്റും കൊണ്ട് പ്രവാചകന്‍ മുഹമ്മദ് അവരിലേക്ക് വന്നപ്പോള്‍ അവര്‍ അവരുടെ ഗ്രന്ഥം പൂഴ്ത്തിവെക്കുകയും പ്രവാചകനെ എതിര്‍ക്കുന്നവരില്‍ മുന്‍പന്തിയിലാവുകയും ചെയ്തു. പ്രവാചകനെ ഇസ്ഹാഖ് പരമ്പരയില്‍ നിന്ന് നിയോഗിക്കാതെ ഇസ്മാഈല്‍ പരമ്പരയില്‍ നിന്ന് നിയോഗിച്ചു എന്ന വിദ്വേഷം (സ്വാര്‍ത്ഥത) നിമിത്തമാണ് അല്ലാഹു ഇറക്കിയ അദ്ദിക്റില്‍ ജൂതര്‍ വിശ്വസിക്കാതിരുന്നത്. അതുവഴി അവരുടെ ആത്മാവിനെ അവര്‍ നഷ്ടപ്പെടുത്തി. എന്നാല്‍ ഇന്ന് അദ്ദിക്റിനെ മൂടിവെക്കുകയും പ്രവാചകനെ തള്ളിപ്പറയുകയും ചെയ്യുന്നത് പ്രവാചകന്‍റെ അനുയായികളെന്ന് ദുരഭിമാനിക്കുന്ന, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാ റുകള്‍ മാത്രമാണ്. അതുകൊണ്ടാണ് ഈ കെട്ടജനതയെ 62: 5 ല്‍ കഴുതയോടും ജൂതരോടും 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നാവും നീട്ടി നടക്കുന്ന നാ യയോടും ഉപമിച്ചിട്ടുള്ളത്. ഇത്തരം കാഫിറുകളുടെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുക ളുടെയും ശപിക്കാന്‍ അര്‍ഹതയുള്ളവരുടെയുമെല്ലാം ശാപമുണ്ടെന്ന് 2: 159-161; 3: 86-88 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 7: 40; 39: 59 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ 'ഗ്രന്ഥത്തിലെ സൂക്തങ്ങളോട് അഹങ്കരിച്ചവര്‍' കപടവിശ്വാസികളാണ്. സത്യമായ അദ്ദിക്ര്‍ ഇല്ലാതെ പണ്ഡിതരെന്ന് അഹംഭാവം നടിച്ച് നടക്കുന്നവരെ നാഥന്‍റെ സൂക്തങ്ങളെത്തൊട്ട് പി ന്തിരിപ്പിച്ച് വിടുകതന്നെ ചെയ്യുമെന്ന് 7: 146 ല്‍ പറഞ്ഞിട്ടുണ്ട്.
25: 33 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അതിന്‍റെ പേരില്‍ ഭിന്നിക്കുന്നത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മാത്രമാണ്. അതുവഴി 'ഗ്രന്ഥം കിട്ടിയവര്‍ മാത്രമേ ഭിന്നിക്കുകയുള്ളൂ' എന്ന് 98: 4 ല്‍ പറഞ്ഞത് സത്യപ്പെടുകയാണ്. ഇന്ന് ഫുജ്ജാറുകള്‍ വിവിധ സംഘടനകളായിപ്പിരിഞ്ഞ് ഓരോ സംഘടനയും അവരുടെ പക്കലുള്ളതില്‍ നിഗളിച്ചുല്ലസിക്കുന്ന മുശ്രിക്കുകളാണ്. കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരുടെ അനു യായികളായ പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചു പുലര്‍ത്തുന്നവരാണ്. ദുഷിച്ച പരിണിതിയുള്ള അവരുടെ മേലാണ് അല്ലാഹുവിന്‍റെ കോ പവും ശാപവും വര്‍ഷിച്ചിട്ടുള്ളതെന്നും അവര്‍ക്കുവേണ്ടിയാണ് നരകക്കുണ്ഠം ഒരുക്കി വെച്ചിട്ടുള്ളതെന്നും 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. 9: 28 ല്‍ വിവരിച്ച പ്രകാരം മഹ്ദി ഇജാസില്‍ വരുന്നതോടെ മാലിന്യമായ ഇക്കൂട്ടര്‍ അവിടെനിന്ന് പുറത്താക്കപ്പെടുന്നതും ലോകത്തി ന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവിടേക്ക് പ്രവേശിപ്പിക്കപ്പെടുന്നതുമാണ്.
ഊഹങ്ങള്‍ പിന്‍പറ്റുന്ന ഫുജ്ജാറുകള്‍ ഈസാ രണ്ടാമത് വരുമ്പോള്‍ തങ്ങളുടെ സമുദായത്തിന് പ്രതാപവും പ്രൗഢിയുമെല്ലാം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പ്രതീ ക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ ഇസ്ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന പിശാചിന്‍റെ അവസാനത്തെ അവതാരമായ മസീഹുദ്ദജ്ജാലിനെയാണ് അവര്‍ ആദ്യം നബിയായും പിന്നീട് റബ്ബായിത്തന്നെയും സ്വീകരിക്കുക. കാവിവസ്ത്രധാരിയായി ഈസാ വരുമ്പോള്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവര്‍ തിരിച്ചറിയുകയില്ല എന്ന് മാത്രമല്ല, അവര്‍ക്ക് കാണാന്‍ സാധിക്കുക പോലുമില്ല. ഈസായുടെ കാഴ്ച എ ത്തുന്നിടത്തേക്ക് ശ്വാസം എത്തുമെന്നും ആ ഉച്ഛ്വാസവായു സ്പര്‍ശിക്കുന്ന കാഫിറുക ളെല്ലാം ചത്ത് വീഴുമെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഈസാ വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ് ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ വധിക്കപ്പെട്ടുകൊണ്ട് 4: 90-91; 5: 33; 9:5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതാണ്. 1: 7; 2: 41-42; 3: 72-73 വി ശദീകരണം നോക്കുക.