وَإِذَا قِيلَ لَهُمْ آمِنُوا بِمَا أَنْزَلَ اللَّهُ قَالُوا نُؤْمِنُ بِمَا أُنْزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَاءَهُ وَهُوَ الْحَقُّ مُصَدِّقًا لِمَا مَعَهُمْ ۗ قُلْ فَلِمَ تَقْتُلُونَ أَنْبِيَاءَ اللَّهِ مِنْ قَبْلُ إِنْ كُنْتُمْ مُؤْمِنِينَ
അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് വിശ്വസിക്കുവീന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയുന്നു, ഞങ്ങള്‍ ഞങ്ങളുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതുകൊണ്ട് വിശ്വസിക്കുന്നവരും അതിന്റെ പിന്നാലെയുള്ളതിനെ നിഷേധിക്കുന്നവരുമാകുന്നു, അതാകട്ടെ അവരോടൊപ്പമുള്ളതിനെ സത്യപ്പെടുത്തുന്ന സത്യവുമാണ്; നീ ചോദിക്കുക: നിങ്ങള്‍ വിശ്വാസികളായിരുന്നുവെങ്കില്‍ അപ്പോള്‍ ഇതിനുമുമ്പ് എന്തിനാണ് നിങ്ങള്‍ അല്ലാഹുവിന്റെ നബിമാരെ കൊന്നുകൊണ്ടിരുന്നത്?
ഈ ചോദ്യം ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോടാണ് അല്ലാഹു ചോദിക്കുന്നത്. പ്രവാചകന്റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ത്രികാലജ്ഞാ നമായ അദ്ദിക്റിനെ ഒഴിവാക്കി 2: 78-79 ല്‍ വിവരിച്ച പ്രകാരം സൃഷ്ടികള്‍ എഴുതിയു ണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പിന്‍പറ്റുന്നവരും പ്രചരിപ്പിക്കുന്നവരുമാണ് അവര്‍. ഗ്രന്ഥത്തിന്റെ വാഹകരായ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അതില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ ഉത്തമരും ഉന്നതരും മറ്റുള്ളവര്‍ക്ക് നേതൃത്വം കൊടുക്കുന്നവരും ഗ്രന്ഥത്തിന്റെ ജീ വിതം നയിച്ച് പ്രവാചകന്റെ ജീവിതം ജനങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ കടമപ്പെട്ടവരുമാണ് എന്നിരിക്കെ, നിങ്ങള്‍ പിടിവള്ളിയില്ലാതെ നിന്ദ്യരും നീചരുമായി അധഃപതിച്ച് മറ്റുള്ളവരാല്‍ വെറുക്കപ്പെടുന്നവരും നബിമാരുടെ പേരുവെച്ച് അവരെ ജനമധ്യത്തില്‍ കൊല്ലാതെ കൊല്ലുന്നവരുമായി അധഃപതിച്ചതെങ്ങനെ? വിശ്വാസികളായ പ്രവാചകന്മാരുടെ ജീ വിതം ഇവിടെ സാക്ഷ്യപ്പെടുത്തി ജീവിക്കുന്നവര്‍ മാത്രമാണ് വിശ്വാസികളുടെ ഏക സംഘത്തില്‍ ഉള്‍പ്പെടുന്നത്. അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ലെന്ന് 10: 100 ലും; ഓ മനുഷ്യരേ! നിങ്ങളുടെ ഉട മയായ നാഥനില്‍ നിന്നുള്ള 'സത്യം' നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു, അപ്പോള്‍ ആരാണോ അത് ഉപയോഗപ്പെടുത്തുന്നത്, അവന് അവനെത്തന്നെയാണ് സന്മാര്ഗത്തി ലാക്കുന്നത്, ആരാണോ അവനവനെ വഴികേടിലാക്കിയത്, അപ്പോള്‍ നിശ്ചയം ആ വഴികേടിന്റെ ദോഷവും ആ ആത്മാവിനുതന്നെ, ഞാന്‍ നിങ്ങളുടെ കൈകാര്യകര്‍ത്താവൊന്നുമല്ല എന്ന് 10: 108 ലും പറഞ്ഞിട്ടുണ്ട്.
2: 93, 248, 278; 3: 139, 175; 5: 23, 57, 112; 7: 85; 8: 1; 9: 13; 11: 86; 24: 17; 57: 8 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നത്, 'നിങ്ങള്‍ വിശ്വാസികള്‍ തന്നെയാണെങ്കില്‍' എ ന്ന് പറഞ്ഞുകൊണ്ടാണ്. 2: 85, 113; 58: 22 വിശദീകരണം നോക്കുക.