وَلَقَدْ جَاءَكُمْ مُوسَىٰ بِالْبَيِّنَاتِ ثُمَّ اتَّخَذْتُمُ الْعِجْلَ مِنْ بَعْدِهِ وَأَنْتُمْ ظَالِمُونَ
നിശ്ചയം മൂസാ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളില്‍ വരികയും ചെയ്തിട്ടുണ്ടായിരുന്നു, പിന്നെ അവനുശേഷം നിങ്ങള്‍ പശുക്കുട്ടിയെ തെരഞ്ഞെടുത്തു, നിങ്ങള്‍ അക്രമികള്‍ തന്നെയുമായിരുന്നു.
ഞങ്ങള്‍ കാക്കകാരണവന്മാരെ പിന്തുടര്‍ന്ന് ജീവിക്കുന്നവരും സത്യത്തിലാണെ ന്നുമുള്ള പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന മദീനയിലെ ജൂതരുടെ വാദത്തിന് മറുപടി യായി അവരുടെ പൂര്‍വ്വികരുടെ ധിക്കാരനയം അനുസ്മരിപ്പിക്കുകയാണ് ഇവിടെ. ഇന്ന് പ്രവാചകന്‍റെ ജീവിതമാണ് ഞങ്ങള്‍ നയിക്കുന്നതെന്ന് ദുരഭിമാനിക്കുന്ന ഫുജ്ജാറുകള്‍ ഇതില്‍ നിന്ന് ഗുണപാഠമുള്‍ക്കൊണ്ട് കാക്കകാരണവന്മാരുടെ ജീവിതം അന്ധമായി അനുകരിക്കാതെയും വിവിധ സംഘടനകളിലൊന്നും ചേരാതെയും അല്ലാഹു അവതരിപ്പിച്ച അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ജീവിതം ചിട്ടപ്പെടുത്തി ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള വിശ്വാസികളുടെ ഏകസംഘത്തില്‍ നിലകൊണ്ട് ഇഹപരവിജയം നേടുകയുമാണ് വേണ്ടത്. എന്നാല്‍ അതിന് തയ്യാറാകാതെ അവര്‍ 36: 59-62 ല്‍ പറഞ്ഞ പ്രകാരം ചിന്താ ശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന വരുമായി മാറിയിരിക്കുകയാണ്. ഗ്രന്ഥത്തില്‍ 35 സ്ഥലങ്ങളില്‍ പരാമര്‍ശിച്ച നേരെച്ചൊ വ്വെയുള്ള പാതയായ അദ്ദിക്റിന്‍റെ മാര്‍ഗം പിന്‍പറ്റുന്ന വിശ്വാസികളെ പരിഹസിക്കുന്ന അവര്‍ 10: 60 ല്‍ വിവരിച്ച പ്രകാരം അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാ ഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ടും കാഫിറായ പിശാചിനെ കണ്ടുകൊണ്ടുമാണ് മരണപ്പെടുക. 5: 104-105; 31: 21 -22; 43: 21-23 വിശദീകരണം നോക്കുക.