قُلْ مَنْ كَانَ عَدُوًّا لِجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّهِ مُصَدِّقًا لِمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ
നീ പറയുക: വല്ലവനും ജിബ്രീലിന്‍റെ ശത്രുവാണെങ്കില്‍, അപ്പോള്‍ നിശ്ചയം അത് അവന്‍ നിന്‍റെ ഹൃദയത്തിലേക്കത് അവതരിപ്പിച്ചിട്ടുള്ളത് അല്ലാഹുവിന്‍റെ ആജ്ഞപ്രകാരവും അതിന്‍റെ മുന്നിലുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ടുമാണ്, അത് വിശ്വാസികള്‍ക്ക് സന്മാര്‍ഗവും ശുഭവാര്‍ത്താദായകവുമാണ്.
16: 102 അവസാനിക്കുന്നത്, ഈ ഗ്രന്ഥം സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവര്‍ക്ക് സന്മാര്‍ഗവും ശുഭവാര്‍ത്താദായകവുമാണ് എന്ന് പറഞ്ഞുകൊണ്ടാണ്. 2: 185 പ്രകാരം മൊത്തം മനുഷ്യര്‍ക്ക് സന്മാര്‍ഗമായിട്ടാണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളതെങ്കിലും, അതിനെ സത്യപ്പെടുത്തുന്ന വിശ്വാസികള്‍ക്കുമാത്രമേ അത് സന്മാര്‍ഗവും ശുഭവാര്‍ത്തയുമാവുകയുള്ളൂ. 16: 89 ല്‍, എല്ലാ ഓരോ സമുദായത്തിനും അവരുടെമേല്‍ സാക്ഷ്യം വഹിക്കുന്ന അവരില്‍ നിന്നുള്ള ഒരു സാക്ഷിയെ നാം എഴുന്നേല്‍പിക്കുന്ന ദിനം! ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെയും നാം കൊണ്ടുവരുന്നതാണ്, എല്ലാ ഓരോ കാര്യവും വ്യക്തമാ യി വിശദീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം നാം നിന്‍റെമേല്‍ അവതരിപ്പിച്ചിട്ടുമുണ്ട്, അത് സര്‍വ്വ സ്വം അല്ലാഹുവിന് സമര്‍പ്പിച്ചവര്‍ക്ക് (മുസ്ലിംകള്‍ക്ക്) സന്‍മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വിശ്വാസികള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും തന്നെയാണ് എന്ന ആശയത്തിലാണ് 12: 111 അവസാനിക്കുന്നതെങ്കില്‍, നിശ്ചയം അത് വിശ്വാസികള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും തന്നെയാണ് എന്ന് 27: 77 ലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 17: 82 ലും; ടിക്കറ്റായ അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകള്‍ക്ക് അത് ദുഃഖഹേതുതന്നെയാണ് എന്ന് 69: 50 ലും പറഞ്ഞിട്ടുണ്ട്. 2: 1-2, 90; 5: 48 വിശദീകരണം നോക്കുക.