( അല്‍ ബഖറ ) 2 : 96

وَلَتَجِدَنَّهُمْ أَحْرَصَ النَّاسِ عَلَىٰ حَيَاةٍ وَمِنَ الَّذِينَ أَشْرَكُوا ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِ مِنَ الْعَذَابِ أَنْ يُعَمَّرَ ۗ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ

നിശ്ചയം, ജനങ്ങളില്‍ വെച്ച് ഏറ്റവും ജീവിക്കാന്‍ കൊതിയുള്ളവരായി നീ അവരെ കാണുന്നതാണ്, അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന ബഹുദൈവാരാധകരേക്കാളും; അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് ആയിരം വര്‍ഷം ഇവിടെ ജീവിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്നാണ്, എന്നാല്‍ ശിക്ഷയെത്തൊട്ട് അകറ്റുവാന്‍ അവരുടെ ദീര്‍ഘായുസ്സ് നല്‍കപ്പെടല്‍ ഒട്ടും പര്യാപ്തമാവുകയുമില്ല, അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു വീക്ഷിക്കുന്നവനാകുന്നു.

പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജീവിതലക്ഷ്യം നഷ്ടപ്പെട്ട ജൂതര്‍ ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെട്ടവരായിരുന്നു. ഇവിടെ ആയിരം വര്‍ഷം സ്വര്‍ഗീയജീവിതം നയിക്കാന്‍ അവസരം കിട്ടിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്നായിരുന്നു അവരുടെ ഉള്ളിലിരിപ്പ്. പക്ഷേ, അവരുടെ ദീര്‍ഘായുസ്സ് ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ കുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പശ്ചാത്തപിച്ച് ജനിച്ചതുപോലെ സ്വര്‍ഗത്തിലേക്ക് തന്നെ തിരിച്ചുപോകാന്‍ അവര്‍ ഉപയോഗപ്പെടുത്തുകയില്ല. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് ഫുജ്ജാറുകള്‍ മാത്രമാണ്. എന്നാല്‍ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന അവര്‍ 63: 4 പ്രകാരം അല്ലാഹുവിനാല്‍ വധിക്കപ്പട്ട, ആത്മാവില്ലാത്ത ജീവന്‍ മാത്രമുള്ളവരാണ്. അതുകൊണ്ടുതന്നെ ജീവിതലക്ഷ്യം നഷ്ടപ്പെട്ട അവര്‍ പിശാചിന്‍റെ സ്വാധീനത്തില്‍ പെട്ട് ഭൂമിയില്‍ ഒട്ടിപ്പിടിച്ചവരുമാണ്. അവരെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് 7: 176 ല്‍ നാഥന്‍ ഉപമിച്ചിട്ടുള്ളത്. മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും ശേഷം റബ്ബായിത്തന്നെയും സ്വീകരിക്കുന്ന ഇക്കൂട്ടരെ ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ വധിക്കുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതുമാണ്. 2: 6-7; 9: 53-55, 67-68 വിശദീകരണം നോക്കുക.