( അല്‍ ബഖറ ) 2 : 98

مَنْ كَانَ عَدُوًّا لِلَّهِ وَمَلَائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِلْكَافِرِينَ

വല്ലവനും അല്ലാഹുവിന്‍റെയും അവന്‍റെ മലക്കുകളുടെയും അവന്‍റെ പ്രവാചകന്മാരുടെയും ജിബ്രീലിന്‍റെയും മീകാഈലിന്‍റെയും ശത്രുവാകുന്നുവെങ്കില്‍ അപ്പോള്‍ നിശ്ചയം, അല്ലാഹു കാഫിറുകളുടെ ശത്രുവാകുന്നു.

ഗ്രന്ഥം കൊണ്ടുവരുന്നത് ജിബ്രീല്‍ ആയതുകൊണ്ടാണ് ജൂതന്മാര്‍ ജിബ്രീലിനെ അവരുടെ ശത്രുവായി ഗണിച്ചത്. അല്ലാഹുവിനോടോ അവന്‍റെ ഏതെങ്കിലും മലക്കു കളോടോ പ്രവാചകന്മാരോടോ വിശ്വാസികളോടോ ശത്രുത കാണിച്ചാല്‍ അവര്‍ കാ ഫിറായ പിശാചിന്‍റെ ആളുകളാണെന്നും അല്ലാഹു അത്തരം കാഫിറുകളുടെ ശത്രുവാ ണെന്നുമാണ് പറയുന്നത്.

പ്രവാചകന്‍റെ കാലത്ത് ജൂതരില്‍ നിന്നുള്ള ഒരു സംഘം പ്രവാചകനെ സമീപിച്ച് നാല് കാര്യങ്ങളെക്കുറിച്ച് ചോദിക്കുകയും അതിന് വ്യക്തമായ മറുപടി തരികയാണെങ്കി ല്‍ ഞങ്ങള്‍ നിന്നെ സത്യപ്പെടുത്തുകയും വിശ്വസിക്കുകയും ചെയ്യാമെന്ന് പറയുകയും ചെയ്തു. (1) തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിനുമുമ്പ് ഇസ്റാഈല്‍ (യഅ്ഖൂബ് നബി) എന്താണ് തനിക്ക് നിഷിദ്ധമാക്കിയത്? പ്രവാചകന്‍ മറുപടി നല്‍കി: യഅ്ഖൂബിന് രോഗം വന്നപ്പോള്‍ രോഗശമനത്തിന് വേണ്ടി അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവിഭവങ്ങളായ ഒട്ടകത്തിന്‍റെ മാംസവും പാലും ഒഴിവാക്കാന്‍ നേര്‍ച്ചയാക്കുകയാണുണ്ടായത്. അപ്പോള്‍ അവര്‍: അല്ലാഹുവേ ശരിയാണ് എന്ന് പറഞ്ഞുകൊണ്ട് അത് അംഗീകരിച്ചു. അ പ്പോള്‍ പ്രവാചകന്‍ അവരുടെമേല്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തി. (2) പുരുഷന്‍റെയും സ്ത്രീയുടെയും വെള്ളം (ഇന്ദ്രിയമടങ്ങുന്ന ദ്രാവകം)എങ്ങനെയുള്ളതാണ്? അതില്‍ നിന്ന് എങ്ങനെയാണ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടാകുന്നത്? പ്രവാചകന്‍ മറുപടി നല്‍ കി: 'പുരുഷന്‍റെ വെള്ളം കട്ടിയുള്ളതും വെള്ളനിറത്തിലുള്ളതുമാണെങ്കില്‍ സ്ത്രീയുടേ ത് നേരിയതും മഞ്ഞനിറത്തിലുള്ളതുമാണ്. ആരുടെ സ്ഖലനമാണോ അതിജയിക്കുന്ന ത്, അവരുടെ മുഖച്ഛായയിലായിരിക്കും കുട്ടി ജനിക്കുക. പുരുഷന്‍റെ സ്ഖലനം നടക്കു ന്നത് സ്ത്രീയുടെ സ്ഖലനത്തിന് ശേഷമാണെങ്കില്‍ അല്ലാഹുവിന്‍റെ വേണ്ടുകയോടു കൂടി കുട്ടി ആണും, സ്ത്രീയുടെ സ്ഖലനം നടക്കുന്നത് പുരുഷന്‍റെ സ്ഖലനത്തിന് ശേ ഷമാണെങ്കില്‍ അല്ലാഹുവിന്‍റെ വേണ്ടുകയോടുകൂടി കുട്ടി പെണ്ണുമായിരിക്കും. അപ്പോഴും അവര്‍: അല്ലാഹുവേ ശരിയാണ് എന്ന് പറഞ്ഞുകൊണ്ട് അത് അംഗീകരിച്ചു. അപ്പോള്‍ പ്രവാചകന്‍ അവരുടെമേല്‍ അല്ലാഹുവിനെ സാക്ഷിയാക്കി. ആത്മനിയന്ത്രണം പാലിക്കാന്‍ സാധിക്കുന്ന വിശ്വാസിയായ പുരുഷന് അവന്‍റെ സ്ഖലനം നിയന്ത്രിച്ചുകൊണ്ട് കുട്ടിയെ ആണോ പെണ്ണോ ആയി തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. (3) തൗറാത്തില്‍ പരാമര്‍ശിച്ച നിരക്ഷരനായ പ്രവാചകനെക്കുറിച്ചും മലക്കുകളില്‍ നിന്ന് അദ്ദേഹത്തിന്‍റെ സഹായി ആരാണ് എന്നും ഞങ്ങള്‍ക്ക് വിവരിച്ചുതരിക? പ്രവാചകന്‍ മറുപടി ന ല്‍കി: അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഉറങ്ങുമ്പോള്‍ ഹൃദയം ഉറങ്ങുന്നില്ല. അദ്ദേഹത്തിന്‍റെ സഹായി ജിബ്രീലുമാണ്. ഒരു പ്രവാചകനെയും ജിബ്രീലിനെ സഹായിയാക്കിക്കൊണ്ടല്ലാതെ അല്ലാഹു നിയോഗിച്ചിട്ടില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: ഇവിടെയാണ് നാം വിയോജിക്കുന്നത്. മലക്കുകളില്‍ നിന്ന് മറ്റ് ആരാണെങ്കിലും ഞങ്ങള്‍ നിന്നെ പിന്‍പറ്റുകയും സ ത്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. ജിബ്രീല്‍ ഞങ്ങളുടെ ശത്രുവാണ്. അവര്‍ ഇപ്രകാ രം പറഞ്ഞപ്പോഴാണ് അല്ലാഹു ഈ സൂക്തം അവതരിപ്പിച്ചത്. (4) ഇടിമിന്നലിനെക്കുറി ച്ച് ഞങ്ങള്‍ക്ക് പറഞ്ഞുതരിക? പ്രവാചകന്‍ മറുപടി നല്‍കി: 'മേഘങ്ങളെക്കൊണ്ട് ഭരമേ ല്‍പ്പിക്കപ്പെട്ട 'മീകാഈല്‍' എന്ന മലക്ക് അവയെ പിളര്‍ത്തുമ്പോള്‍ ആ ഘര്‍ഷണത്തില്‍ നിന്ന് ഉളവാകുന്ന തീ മിന്നല്‍പിണറും അപ്പോഴുണ്ടാകുന്ന ശബ്ദം ഇടിനാദവുമാണ്.'

6: 33 ല്‍, നിശ്ചയം അവര്‍ നിന്നെയല്ല കളവാക്കുന്നത്, എന്നാല്‍ ഈ അക്രമികള്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളോടാണ് വിരോധം വെച്ചുപുലര്‍ത്തുന്നത് എന്നു പറഞ്ഞിട്ടു ണ്ട്. അദ്ദിക്ര്‍ കേള്‍ക്കുന്നതില്‍ നിന്നും സാധാരണ ജനങ്ങളെ തടയുന്ന കപടവിശ്വാ സികള്‍ അല്ലാഹുവിന്‍റെ ശത്രുക്കളാണെന്നും അവര്‍ക്ക് ശാശ്വതഭവനമായി നരകമുണ്ടെ ന്നും അത് അവര്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളോട് വിരോധം വെച്ചുപുലര്‍ത്തിയതു കൊണ്ടാണെന്നും 41: 26-28 ല്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ അറബി ഖുര്‍ആ ന്‍ വായിക്കുന്ന ഫുജ്ജാറുകളെപ്പോലെത്തന്നെ മദീനയിലുണ്ടായിരുന്ന ജൂതര്‍ക്കും മലക്കുകളോടോ പ്രവാചകനോടോ വിശ്വാസികളോടോ ആയിരുന്നില്ല ശത്രുത, മറിച്ച് അ ദ്ദിക്റിനോടായിരുന്നു. 7: 40-41; 10: 19; 41: 40-44 വിശദീകരണം നോക്കുക.