നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(20) ത്വാഹാ
ഓ എന്‍റെ ദൗത്യത്തിനായി തെരഞ്ഞെടുത്തിട്ടുള്ള പരിശുദ്ധനായിട്ടുള്ളവനേ എന്ന് പ്രവാചകന്‍ മുഹമ്മദിനെ ഒന്നാം സൂക്തത്തില്‍ അഭിസംബോധനം ചെയ്യുന്നതില്‍ നിന്നാണ് സൂറത്തിന് ത്വാഹാ എന്ന് പേര് ലഭിച്ചത്. മൂസായെ പരിശുദ്ധമായ ത്വുവാ താഴ്വരയില്‍ വെച്ച് അഭിസംബോധനം ചെയ്ത് സംസാരിക്കുകയും ദൗത്യത്തിന് വേണ്ടി തെരഞ്ഞെടുക്കുകയും ചെയ്തകാര്യവും പിശാചിന്‍റെ പ്രേരണയാല്‍ ലക്ഷ്യബോധം ന ഷ്ടപ്പെട്ട ആദമിന്‍റെ പശ്ചാത്താപം സ്വീകരിച്ച് ദൗത്യത്തിന് വേണ്ടി തെരഞ്ഞെടുത്തകാ ര്യവും പറഞ്ഞിട്ടുണ്ട്.
മക്കയില്‍ നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ സഹിക്കവയ്യാതെ ഒരു വിഭാഗം വിശ്വാസികള്‍ എത്യോപ്യയിലേക്ക് പാലായനം ചെയ്തതിനെത്തുടര്‍ന്ന് ഖുറൈശി പ്രമുഖനായ ഉമര്‍ പ്രവാചകന്‍ മുഹമ്മദിന്‍റെ കഥകഴിക്കുന്നതിന് വേണ്ടി ഊരിപ്പിടിച്ച വാളുമായി ഇറങ്ങി പ്പുറപ്പെടുകയുണ്ടായി. വഴിക്കുവെച്ച് ഒരാള്‍ നിന്‍റെ സഹോദരിയും ഭര്‍ത്താവും മുഹ മ്മദിന്‍റെ വലയത്തില്‍ അകപ്പെട്ടിരിക്കുന്നു, അതുകൊണ്ട് ആദ്യം നേരെയാക്കേണ്ടത് അവരെയാണ്എന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഉമര്‍ നേരെ സഹോദരിയുടെ വീട്ടിലെത്തി. അപ്പോള്‍ അവര്‍ വായിച്ചുകൊണ്ടിരുന്നത് ഈ സൂറത്തായിരുന്നു. ഇതി ന്‍റെ ആശയം ഉമറിനെ വല്ലാതെ സ്വാധീനിച്ചു. തുടര്‍ന്ന് അദ്ദേഹം പ്രവാചകന്‍റെ അടുത്ത് ചെന്ന് ഇസ്ലാം സ്വീകരിക്കുകയാണുണ്ടായത്.
മൂസാ-ഫിര്‍ഔന്‍ സംഭവചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഈ സൂറത്തില്‍ ഫിര്‍ഔന്‍ വിളിച്ചുകൂട്ടിയ മാരണക്കാരുടെ മനഃപ്പരിവര്‍ത്തനത്തില്‍ നിന്നും തുടര്‍ന്നുള്ള വിശ്വാസ പ്രഖ്യാപനത്തില്‍ നിന്നും വിശ്വാസദാര്‍ഢ്യം ഉള്‍കൊണ്ട് പ്രവാചകനും വി ശ്വാസികളും ഉറച്ച് നില്‍ക്കണമെന്ന് ഉണര്‍ത്തുന്നു. സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായ ദിക് രീ എന്ന ഗ്രന്ഥത്തെ അവഗണിച്ചാല്‍ ഇഹത്തില്‍ കുടുസ്സായ ജീവിതവും നിന്ദ്യതയുമാണു ള്ളതെന്നും പരത്തില്‍ അവരെ അന്ധന്മാരായി പുനര്‍ജ്ജീവിപ്പിച്ച് നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ നിന്ദ്യരും പതിതരുമായി പീ ഡിപ്പിക്കപ്പെടുന്നതിന് മുമ്പ് പ്രതാപവും ശക്തിയും പ്രധാനം ചെയ്യുന്ന ഒരു വെളിപാ ടും കൊണ്ട് ഒരു പ്രവാചകനെ അയക്കാതിരുന്നത് എന്താണ് എന്ന് ആവലാതി പറയാന്‍ ഇടവരാതിരിക്കാനാണ് മുഹമ്മദിനെ ഗ്രന്ഥവും കൊണ്ട് അയച്ചിട്ടുള്ളത്. അതുകൊണ്ട് ആരാണ് അത് ഉപയോഗപ്പെടുത്തി നേരെച്ചൊവ്വേയുള്ള പാതയിലുള്ളതെന്നും ആരാണ് വഴികേടിലെന്നും അറിയുന്നതിന് നിങ്ങള്‍ കാത്തിരിക്കുക എന്ന് മുന്നറിയിപ്പ് നല്‍കി ക്കൊണ്ട് 135 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.