( ത്വാഹാ ) 20 : 101

خَالِدِينَ فِيهِ ۖ وَسَاءَ لَهُمْ يَوْمَ الْقِيَامَةِ حِمْلًا

അവര്‍ അതില്‍ നിത്യവാസികളായിരിക്കും, വിധിദിവസം അവര്‍ വഹിക്കുന്ന ഭാരം വളരെ ദുഷിച്ചതുതന്നെ!

മനുഷ്യരുടെ ജീവിതഭാരങ്ങളെല്ലാം ഇറക്കിവച്ച് ശാന്തിയും സമാധാനവും ഐക്യ വും നിലനിര്‍ത്താനുള്ള ഏക ഉപകരണവും മൊത്തം മനുഷ്യര്‍ക്കുള്ള സന്‍മാര്‍ഗവുമായ അദ്ദിക്റിനെ മനുഷ്യരില്‍ നിന്ന് മൂടിവെക്കുന്ന കപടവിശ്വാസികളും അവരെ പിന്‍പറ്റുന്ന അനുയായികളും തന്നെയാണ് നാഥന്‍റെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെയും പീഡനങ്ങളുടെയും പാപഭാരം വഹിച്ച് നരകത്തില്‍ പോകേണ്ടി വരിക. അദ്ദിക്റിനെ സത്യാസത്യ വിവേചന മാനദണ്ഡമായും ത്രാസ്സായും ഇവിടെവെച്ച് ഉപയോഗപ്പെടുത്താതിരുന്നാല്‍ ത്രാസ്സായ അത് ഉപയോഗപ്പെടുത്തി വിധി നടത്തപ്പെടുന്ന നാളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തൂക്കം ലഭിക്കുകയില്ല എന്ന് 7: 8-9; 18: 103 -106; 47: 8-9 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 6: 31; 16: 64; 18: 28 വിശദീകരണം നോക്കുക.