( ത്വാഹാ ) 20 : 104

نَحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِنْ لَبِثْتُمْ إِلَّا يَوْمًا

അവര്‍ പറയുന്നകാര്യം നമുക്കുതന്നെയാണ് ഏറ്റവും നന്നായി അറിയുക, നിങ്ങള്‍ ഒരു ദിവസമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ല എന്നായിരിക്കും അവരിലെ മുഖ്യന്മാര്‍ പറയുക.

നരകകുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനം "നിശ്ചയം ഞാന്‍ 'ദിക്റാ' ഉപയോഗപ്പെ ടുത്തിയിരുന്നുവെങ്കില്‍" എന്ന് മനുഷ്യന്‍ ഓര്‍മ്മിക്കുന്നതുമാണ്. "ഓ എന്‍റെ കഷ്ടം! ഞാന്‍ എന്‍റെ ജീവിതത്തിന് വേണ്ടി മുന്‍കൂട്ടി സമ്പാദിച്ച് വെച്ചിരുന്നുവെങ്കില്‍" എന്ന് അ വന്‍ പറയുകയും ചെയ്യും എന്ന് 89: 23-24 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ല ക്ഷ്യബോധമില്ലാത്ത പ്രജ്ഞയറ്റവരായിട്ടാണ് ഇവിടെ ജീവിതം നയിക്കുന്നത്. അതുകൊ ണ്ട് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇവിടെ കഴിച്ചുകൂട്ടിയത് എന്നാണ് വിധിദിവസം അവര്‍ക്ക് തോന്നുക. 18: 19; 23: 113 വിശദീകരണം നോക്കുക.