فَتَعَالَى اللَّهُ الْمَلِكُ الْحَقُّ ۗ وَلَا تَعْجَلْ بِالْقُرْآنِ مِنْ قَبْلِ أَنْ يُقْضَىٰ إِلَيْكَ وَحْيُهُ ۖ وَقُلْ رَبِّ زِدْنِي عِلْمًا
അപ്പോള്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു, നീ ഖുര്‍ആനിനുവേണ്ടി ധൃതി കാണിക്കുകയുമരുത്, നിന്നിലേക്ക് അവന്‍റെ ദിവ്യ സന്ദേശം പൂര്‍ത്തിയാകുന്നതിനുമുമ്പ്, 'എന്‍റെ നാഥാ, എനിക്ക് നീ അറിവ് വ ര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
75: 16-19 ല്‍, ഈ വായന ധൃതിപ്പെട്ട് വശത്താക്കുന്നതിന് വേണ്ടി നീ നിന്‍റെ നാവിട്ടടിക്കേണ്ടതില്ല, നിശ്ചയം അതിനെ ക്രോഢീകരിക്കലും അത് വായിച്ച് കേള്‍പ്പിക്കലും നമ്മുടെ ബാധ്യതയാണ്. അപ്പോള്‍ അത് നാം നിനക്ക് (ജിബ്രീല്‍ മുഖേന) വായിച്ച് കേള്‍പ്പിച്ചുതന്നാല്‍ നീ ആ വായനയാണ് പിന്‍പറ്റേണ്ടത്. പിന്നെ അതിനെ വിശദീകരിച്ചു തരലും നമ്മുടെ ബാധ്യത തന്നെയാണ് എന്നും; 87: 6 ല്‍, നാം നിനക്ക് അത് വായിച്ച് തരികതന്നെ ചെയ്യും, അപ്പോള്‍ നീ അത് മറക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. 41: 41-42 ല്‍ പറഞ്ഞ അജയ്യഗ്രന്ഥമാണ് അദ്ദിക്ര്‍. അത് ക്രോഡീകരിക്കുന്നതിന് മുമ്പോ ശേഷമോ അതില്‍ മിഥ്യയൊന്നും കടന്നുകൂടുകയില്ല. അത് അവതരിപ്പിച്ചിട്ടുള്ളത് സ്വയം സ്തുത്യ ര്‍ഹനും യുക്തിജ്ഞനുമായവനില്‍ നിന്നാണ്. അതുകൊണ്ട് അദ്ദിക്റിനെ സത്യപ്പെടുത്തു ന്ന വിശ്വാസി അദ്ദിക്ര്‍ വായിക്കുകയും കേള്‍ക്കുകയും മറ്റുള്ളവരോട് പറയുകയും ചെ യ്യുമ്പോള്‍ "എന്‍റെ നാഥാ! എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ" എന്ന് ആത്മാവു കൊണ്ട് പ്രാര്‍ത്ഥിക്കുന്നതാണ്. 18: 101 ല്‍ വിവരിച്ച പ്രകാരം കാഴ്ചയുണ്ടായിട്ടും ദിക്രീ കാണാത്തവരും കേള്‍വിയുണ്ടായിട്ടും ദിക്രീ കേള്‍ക്കാത്തവരും തന്നെയാണ് നരകക്കുണ് ഠത്തിലേക്കുള്ള കാഫിറുകള്‍. 17: 86, 105-106; 25: 32-33; 76: 23-24 വിശദീകരണം നോക്കുക.