( ത്വാഹാ ) 20 : 113

وَكَذَٰلِكَ أَنْزَلْنَاهُ قُرْآنًا عَرَبِيًّا وَصَرَّفْنَا فِيهِ مِنَ الْوَعِيدِ لَعَلَّهُمْ يَتَّقُونَ أَوْ يُحْدِثُ لَهُمْ ذِكْرًا

അപ്രകാരം നാം ഇതിനെ അറബിയില്‍ വായിക്കുന്ന ഒരു വായനയായി അവത രിപ്പിച്ചിരിക്കുന്നു, അതില്‍ നാം ചില വാഗ്ദത്തങ്ങള്‍ വിശദീകരിച്ചിട്ടുമുണ്ട്- അവര്‍ സൂക്ഷ്മതയുള്ളവര്‍ ആകുന്നതിന് വേണ്ടി, അല്ലെങ്കില്‍ അത് അവര്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്ന വര്‍ത്തമാനമായിക്കൊണ്ട്.

അറബി ഖുര്‍ആനിലല്ല, ത്രികാലജ്ഞാനമായ അദ്ദിക്റിലാണ് എല്ലാ ഓരോ കാര്യ വും വിശദീകരിച്ചിട്ടുള്ളത്. 7: 52 ല്‍ വിവരിച്ച പ്രകാരം മൊത്തം മനുഷ്യര്‍ക്ക് വേണ്ടി പ്ര പഞ്ചനാഥനില്‍ നിന്നും അവതരിപ്പിച്ചിട്ടുള്ളതാണ് അത്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 16: 89 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായക വുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ മുസ്ലിംകള്‍. 15: 9; 17: 9; 25: 33-34 വിശദീകരണം നോക്കുക.