( ത്വാഹാ ) 20 : 122
ثُمَّ اجْتَبَاهُ رَبُّهُ فَتَابَ عَلَيْهِ وَهَدَىٰ
പിന്നെ തന്‍റെ നാഥന്‍ അവനെ തെരഞ്ഞെടുത്തു, അങ്ങനെ അവന്‍റെ മേല്‍ മ ടങ്ങുകയും മാര്‍ഗ്ഗദര്‍ശനം ചെയ്യുകയും ചെയ്തു.
43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി വിശ്വാസിയായ നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും വിശ്വാസിയാകാനുള്ള സമ്മതപത്രമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാത്ത, കൂടിക്കലര്‍ന്ന് ജീവിക്കുന്ന എല്ലാ പുരുഷന്മാരും സ്ത്രീകളും പരസ്ത്രീ-പരപുരുഷ ലൈംഗിക ബന്ധത്തിന് അതിയായി ആഗ്രഹിക്കുന്നവരും ശ്രമിക്കുന്നവരുമാണെ ന്ന് 38: 24 ല്‍ പറഞ്ഞിട്ടുണ്ട്. 2: 37-38; 7: 178; 20: 82 വിശദീകരണം നോക്കുക.