فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِنْ وَرَقِ الْجَنَّةِ ۚ وَعَصَىٰ آدَمُ رَبَّهُ فَغَوَىٰ
അങ്ങനെ അവര്‍ രണ്ടുപേരും അതില്‍ നിന്ന് തിന്നു, അപ്പോള്‍ അവര്‍ക്ക് ഇരു വര്‍ക്കും അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ വെളിപ്പെടുകയും സ്വര്‍ഗ്ഗത്തിലെ ഇലക ളെടുത്ത് അവര്‍ രണ്ടുപേരും അവ പൊത്താന്‍ തുടങ്ങുകയും ചെയ്തു, ആദം തന്റെ നാഥനെ ധിക്കരിക്കുകയും അങ്ങനെ ലക്ഷ്യബോധം നഷ്ടപ്പെട്ടവനാവു കയും ചെയ്തു.
'അവര്‍ രണ്ടുപേരും അതില്‍ നിന്ന് തിന്നു' എന്ന് പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ വില ക്കപ്പെട്ട ലൈംഗികബന്ധം ആസ്വദിച്ചു എന്നാണ്. അല്ലാഹുവിന്റെ കല്പന ധിക്കരിച്ചു കൊണ്ട് അല്ലാഹുവിനെ മറന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവരെ തോന്നിപ്പിച്ചത് പിശാചാണ്. അപ്പോഴാണ് അവര്‍ക്ക് അവര്‍ ഇരുവരുടെയും ലൈംഗികാവയവങ്ങള്‍ വെളിപ്പെട്ടതും അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതും. ഭൂമിയില്‍ നിയോഗിക്കപ്പെട്ട മനുഷ്യരുടെ ജീവിതലക്ഷ്യം സ്രഷ്ടാവിനെ കണ്ടെത്തുക എന്നതാണ്. ആ രാണോ സന്മാര്ഗ്ഗമായ അദ്ദിക്റില്‍ നിന്ന് പ്രസ്തുതലക്ഷ്യം മനസ്സിലാക്കിക്കൊണ്ട് അ ല്ലാഹുവിന്റെ തൃപ്തിയില്‍ ഇണചേരുന്നത്, അവര്‍ മാത്രമാണ് സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകുക. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ ഇവിടെ ലൈംഗിക അരാചകത്വത്തില്‍ ആപതിക്കുകയും പിശാചിന്റെ കെണിയില്‍ പെട്ട് സൂചികുത്താന്‍ പോലും സ്ഥലമില്ലാത്തവിധം ജിന്നുകളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും കു ത്തിനിറക്കപ്പെടുന്ന പിശാചിന്റെ വീടായ നരകക്കുണ്ഠത്തില്‍ ലൈംഗികാവയവങ്ങളി ല്‍ പരസ്പരം കോര്ക്കപ്പെട്ടുകൊണ്ട് ഒരുമിച്ച് കൂട്ടപ്പെടുന്നതുമാണ്. 2: 35-36; 7: 26, 179, 205 വിശദീകരണം നോക്കുക.