قَالَ اهْبِطَا مِنْهَا جَمِيعًا ۖ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ
അവന് പറഞ്ഞു: നിങ്ങള്‍ ഇരുവരും മുഴുവന്‍ ആളുകളും ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിക്കൊണ്ട് ഇവിടെനിന്ന് പുറത്തുപോവുക, അങ്ങനെ എന്നില്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനം നിങ്ങള്‍ക്ക് വന്നുകിട്ടിയാല്‍, അപ്പോള്‍ ആരാണോ എന്റെ മാര്‍ഗ്ഗദര്‍ശനം പിന്‍പറ്റുന്നത് അപ്പോള്‍ അവന് വഴിതെറ്റുകയോ ദൗര്‍ഭാ ഗ്യവാനാവുകയോ ഇല്ല.
നിങ്ങള്‍ ഇരുവരും എന്ന് പറഞ്ഞത് ആദമിനെയും ഹവ്വയെയുമാണ്. മുഴുവന്‍ ആളുകളുംഎന്നുപറഞ്ഞത് ആദമിന്റെ മുതുകിലുള്ള അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യരെയുമാണ്. ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിക്കൊണ്ട് എന്നുപറഞ്ഞത് കപടവി ശ്വാസികള്‍ വിശ്വാസികള്‍ക്ക് ശത്രുക്കളായിക്കൊണ്ട് എന്നാണ്. വമ്പിച്ച തീയില്‍ വേവിക്കപ്പെടാനുള്ള ദൗര്ഭാഗ്യവാന്മാരല്ലാതെ സന്മാര്ഗമായ ദിക്റായെ വെടിയുകയില്ല എന്ന് 87: 9-12 ലും; ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്റിനെ വെടിഞ്ഞവര്‍ ത ങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും അക്കൂട്ടരാണ് ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരെന്നും 25: 33-34 ലും പറഞ്ഞിട്ടുണ്ട്. 2: 38; 7: 24; 11: 105-107 വിശദീകരണം നോക്കുക.