وَكَذَٰلِكَ نَجْزِي مَنْ أَسْرَفَ وَلَمْ يُؤْمِنْ بِآيَاتِ رَبِّهِ ۚ وَلَعَذَابُ الْآخِرَةِ أَشَدُّ وَأَبْقَىٰ
അപ്രകാരമാണ് നാം പരിധിലംഘിച്ച് തന്‍റെ നാഥന്‍റെ സൂക്തങ്ങളെക്കൊണ്ട് വിശ്വസിക്കാതെ ജീവിക്കുന്നവന് പ്രതിഫലം നല്‍കുക, പരലോകത്തെ ശിക്ഷ യാകട്ടെ അതികഠിനവും സ്ഥായിയായതുമായിരിക്കും.
അദ്ദിക്റിനെ അവഗണിച്ചുകൊണ്ട് പരിധിലംഘിച്ച് ലക്ഷ്യബോധമില്ലാതെ ജീവിതം നയിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. മറ്റുള്ളവരിലേക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കാന്‍ കടമപ്പെട്ട അവരാണ് ഇത്തരം മുന്നറിയിപ്പു കളൊന്നും വകവെക്കാതെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെക്കാള്‍ ലക്ഷ്യബോധമില്ലാത്ത ജീവിതം നയിക്കുന്നത്. അതുകൊണ്ടാണ് ഇസ്ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന അവര്‍ ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുന്നതും. 2: 85; 10: 7-8; 18: 87, 106 വിശദീകരണം നോക്കുക.