( ത്വാഹാ ) 20 : 126
قَالَ كَذَٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ الْيَوْمَ تُنْسَىٰ
അവന് പറയും: അപ്രകാരം നമ്മുടെ സൂക്തങ്ങള്‍ നിനക്ക് വന്നുകിട്ടി, എന്നാല്‍ നീ അവയെ വിസ്മരിച്ച് ജീവിച്ചു, അപ്രകാരം ഇന്ന് നീയും വിസ്മരിക്കപ്പെട്ടി രിക്കുകയാണ്.
ജീവിതലക്ഷ്യം മനസ്സിലാക്കാനും സ്രഷ്ടാവിനെ കണ്ടെത്താനുമുള്ള ഉപകരണവും ഉള്‍ക്കാഴ്ചാദായകം, സത്യാസത്യ വിവേചന മാനദണ്ഡം, ദിക്രീ, ദിക്റാ, ടിക്കറ്റ്, സ ത്യം തുടങ്ങിയ 40 പേരുകളുള്ള അജയ്യഗ്രന്ഥവുമായ അദ്ദിക്ര്‍ വായിച്ച് മനസ്സിലാക്കി പി ന്പറ്റുന്നതിനും ലോകര്‍ക്ക് എത്തിച്ച് കൊടുക്കുന്നതിനും വേണ്ടി കണ്ണിന്റെ കാഴ്ചയും മ റ്റെല്ലാ അനുഗ്രഹങ്ങളും ഇവിടെവെച്ച് ഉപയോഗപ്പെടുത്താത്തതുകൊണ്ടാണ് ഫുജ്ജാറു കള്‍ കുരുടന്മാരായി പുനര്ജ്ജീവിപ്പിക്കപ്പെടുന്നതും നാഥനാല്‍ വിസ്മരിക്കപ്പെടുന്നതും. 7: 50-51; 18: 57; 32: 14 വിശദീകരണം നോക്കുക.