( ത്വാഹാ ) 20 : 129

وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَبِّكَ لَكَانَ لِزَامًا وَأَجَلٌ مُسَمًّى

നിന്‍റെ നാഥനില്‍ നിന്നുള്ള ഒരു വചനവും നിര്‍ണ്ണയിച്ച ഒരു അവധിയും മുന്‍ കടന്നിട്ടില്ലായിരുന്നുവെങ്കില്‍ അത്-ശിക്ഷ-ഇവരിലും സംഭവിക്കുമായിരുന്നു.

 എക്കാലത്തും പ്രവാചകന്മാരുടെ ജനതകളില്‍ ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പതും നന്ദിപ്രകടിപ്പിക്കാത്ത കാഫിറുകള്‍ തന്നെയാണ്. ഗ്രന്ഥം വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുമ്പോഴാണ് അക്രമികളാകുന്നത്. ഇന്ന് ലോകത്ത് അദ്ദിക്ര്‍ വന്നുകിട്ടാത്തവരുള്ളതിനാലാണ് ലോകം നശിപ്പിക്കപ്പെടാത്തത്. എന്നാല്‍ അദ്ദിക്ര്‍ വ ന്നുകിട്ടിയിട്ടും ഇന്നത്തെ ഫുജ്ജാറുകളെപ്പോലെ ഇതര ജനവിഭാഗങ്ങളും അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാണ് ലോകാവസാനം സംഭവിക്കുക. 

 പ്രപഞ്ചത്തിന്‍റെ നാശത്തിന് അവധി നിര്‍ണ്ണയിച്ചിട്ടുണ്ടെങ്കിലും ആത്മാവിന്‍റെ ഭ ക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകത്ത് വ്യാപിപ്പിക്കുകവഴി നശീകര ണ പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്തച്ചൊരിച്ചിലുകളില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീണ്ടുപോകുന്നതാണ്. അതിനാല്‍ പ്രസ്തുത ലക്ഷ്യം വെച്ചുകൊണ്ടാണ് നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ ബുദ്ധികൂര്‍മ്മതയുള്ള പ്രതിനിധികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. അങ്ങനെയാണ് നരകത്തിലേക്കുള്ള അവരു ടെ വിധി സ്വയം തിരുത്തി സ്വര്‍ഗ്ഗത്തിലേക്കുള്ളതാക്കി മാറ്റുന്നത്. മുന്‍കടന്ന വചനം മനസ്സിലാക്കുന്നതിന് 7: 24 ന്‍റെയും, നിര്‍ണ്ണയിച്ച അവധി മനസ്സിലാക്കുന്നതിന് 10: 48-49 സൂക്തങ്ങളുടെയും വിശദീകരണം നോക്കുക.