وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِنْهُمْ زَهْرَةَ الْحَيَاةِ الدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ
ഐഹികലോകത്ത് നാം അവര്‍ക്ക് നല്‍കിയിട്ടുള്ള ജോടികളായ സുഖാഡം ബരങ്ങളിലേക്ക് നിന്‍റെ ദൃഷ്ടികള്‍ തിരിക്കുകയുമരുത്, നാം അവരെ അതുവ ഴി പരീക്ഷിക്കുകയാകുന്നു, നിന്‍റെ നാഥന്‍റെ വിഭവങ്ങള്‍ തന്നെയാണ് ഉത്തമ വും സ്ഥായിയായിട്ടുള്ളതും.
നിന്‍റെ നാഥന്‍റെ വിഭവങ്ങള്‍ തന്നെയാണ് ഉത്തമവും സ്ഥായിയായിട്ടുള്ളതും എന്ന് പറഞ്ഞതിലെ വിഭവം 7: 26, 203; 11: 88 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ ആത്മാവി ന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ തന്നെയാണ്. പ്രവാചകനെ പിന്‍പറ്റി ജീവിക്കുന്ന വിശ്വാസികള്‍ മനുഷ്യന്‍റെ നാലാം ഘട്ടത്തിലുള്ള ഐഹികലോക ജീവിതം ഏഴാം ഘട്ടത്തിലേക്കുള്ള കൃഷിയിടമാണ് എന്ന ബോധത്തില്‍ അദ്ദിക്റിന്‍റെ വെളിച്ച ത്തില്‍ ക്രമപ്പെടുത്തി എപ്പോഴും എവിടെയും പരലോക ജീവിതവിജയം കിട്ടത്തക്ക വി ധം നിലകൊള്ളുന്നതാണ്. അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ ആത്മാവിനെ പരിഗണിക്കാത്തവരും പരലോകത്തെ അവഗണിച്ചുകൊണ്ടും ഐഹികലോകത്തിനും ദേഹേച്ഛക്കും പ്രാധാന്യം കൊടുക്കുന്നവരുമാണ്. 9: 73; 14: 28-30; 15: 87-88; 87: 16-17 വിശദീകരണം നോക്കുക.