فَاصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا ۖ وَمِنْ آنَاءِ اللَّيْلِ فَسَبِّحْ وَأَطْرَافَ النَّهَارِ لَعَلَّكَ تَرْضَىٰ
അപ്പോള്‍ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ നീ ക്ഷമിക്കുക, സൂര്യോദയ ത്തിന് മുമ്പും അതിന്‍റെ അസ്തമയത്തിന് മുമ്പും നിന്‍റെ നാഥനെ സ്തുതിച്ചു കൊണ്ട് വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുക, രാത്രിയുടെ യാമങ്ങളിലും പകലിന്‍റെ അറ്റങ്ങളിലും അപ്പോള്‍ നീ അവനെ വാഴ്ത്തിക്കൊണ്ടിരിക്കുക- നീ തൃപ്തിപ്പെട്ടവന്‍ തന്നെയാകണം എന്നതിനുവേണ്ടി.
17: 78 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിക ളുടെ ഒരു സംഘമുണ്ടെങ്കില്‍ ദിവസത്തില്‍ 5 നേരത്തെ നമസ്കാരം കല്‍പിച്ചിട്ടുണ്ട്. അ വസാന നാളുകളില്‍ എഴുത്തും വായനയും അറിയുന്ന വിശ്വാസി അദ്ദിക്ര്‍ അണപ്പല്ലുപ യോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളാനാണ് ത്രികാലജ്ഞാനിയായ നാഥന്‍ അവന്‍റെ പ്രവാ ചകനിലൂടെ വിടവാങ്ങല്‍ ഹജ്ജ് ദിനത്തില്‍ പഠിപ്പിച്ചിട്ടുള്ളത്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയുമാണ് പിന്‍പറ്റേണ്ടത്. 2: 62; 4: 77-78; 13: 14-15; 16: 110 വിശദീകരണം നോക്കുക.