( ത്വാഹാ ) 20 : 22

وَاضْمُمْ يَدَكَ إِلَىٰ جَنَاحِكَ تَخْرُجْ بَيْضَاءَ مِنْ غَيْرِ سُوءٍ آيَةً أُخْرَىٰ

നീ നിന്‍റെ കൈ നിന്‍റെ കക്ഷത്തില്‍ ചേര്‍ത്തുവെക്കുക, അത് തിളക്കമുള്ളതായി പുറത്തുവരും-യാതൊരു ദൂഷ്യവുമില്ലാതെ, ഇത് മറ്റൊരു ദൃഷ്ടാന്തമാണ്.

ഇവിടെ കൈ കക്ഷത്തില്‍ വെച്ചെടുക്കാനാണ് പറഞ്ഞതെങ്കില്‍ 28: 32 ല്‍ നിന്‍റെ കൈകള്‍ കക്ഷത്തോടനുബന്ധിച്ചുള്ള കീശയില്‍ വെക്കുക എന്നാണ് പറഞ്ഞിട്ടുള്ളത്. 7: 108 വിശദീകരണം നോക്കുക.