( ത്വാഹാ ) 20 : 5

الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ

നിഷ്പക്ഷവാന്‍, സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.

32: 4 ല്‍, ആകാശങ്ങളെയും ഭൂമികളെയും അവക്കിടയിലുള്ള സര്‍വ്വ വസ്തുക്കളെ യും ആറ് നാളുകളില്‍ സൃഷ്ടിച്ചവനാണ് അല്ലാഹു, പിന്നെ അവന്‍ സിംഹാസനത്തി ല്‍ ഉപവിഷ്ടനായി, അവനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാ രില്‍ നിന്നോ ആരും തന്നെ ഇല്ല, അപ്പോള്‍ നിങ്ങള്‍ അവനെക്കുറിച്ച് മറ്റുള്ളവരെ ഹൃദയ ത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്നില്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. തന്‍റെ അടിമകളുടെ കു റ്റങ്ങളെല്ലാം വലയം ചെയ്യാന്‍ അവന്‍ തന്നെ മതി എന്ന് 25: 58 ല്‍ പറഞ്ഞതിന് ശേഷം 25: 59 ല്‍, ഏതൊരുവനാണോ ആകാശഭൂമികളേയും അവക്കിടയിലുള്ള മനുഷ്യരടക്കമു ള്ള സര്‍വ്വവസ്തുക്കളേയും ആറ് നാളുകളിലായി സൃഷ്ടിക്കുകയും പിന്നെ സിംഹാസ നത്തില്‍ ഉപവിഷ്ടനാവുകയും ചെയ്തത്, അവന്‍ നിഷ്പക്ഷവാനാണ്, അപ്പോള്‍ നീ അവനെക്കുറിച്ച് ത്രികാലജ്ഞാനിയോട് ചോദിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാന്‍ മനുഷ്യനെ അദ്ദിക്ര്‍ പഠിപ്പിച്ചു എന്ന് 55: 1-4 ല്‍ പറഞ്ഞിട്ടുണ്ട്. 'സിംഹാസനത്തില്‍ ഉപ വിഷ്ടനായി' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ആകാശഭൂമികളേയും അവക്കിടയിലുള്ള സര്‍വ്വവസ്തുക്കളേയും ലക്ഷ്യത്തോടുകൂടി സൃഷ്ടിച്ച അവന്‍ തന്നെ അതിന്‍റെ നിയന്ത്രണം ഏറ്റെടുത്തു എന്നാണ്. അവന്‍ ഉറക്കവും മയക്കവുമില്ലാതെ എല്ലാം പതിയിരുന്ന് വീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്. പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ആ ദ്യമേ നിശ്ചയിച്ച് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതാണ് 16: 89 ല്‍ പറഞ്ഞ എല്ലാഓരോ കാര്യവും വീശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍. അത് സ്വര്‍ഗത്തില്‍ വെച്ചുതന്നെ അവന്‍റെ പ്രതിനിധികളായി നിശ്ചയിക്കാന്‍ പോകുന്ന മനുഷ്യര്‍ക്ക് പഠിപ്പിച്ച് കൊടുത്തു. സ്വര്‍ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളുമടങ്ങിയ അദ്ദിക്ര്‍ പഠിപ്പിക്കപ്പെട്ട മനുഷ്യന് രണ്ടാലൊരു മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്ന് 76: 3; 90: 10; 91: 8 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ മനുഷ്യനെ പഠിപ്പിച്ചതുകൊണ്ടാണ് മനുഷ്യന്‍റെ സന്മാര്‍ഗ്ഗത്തിന്‍റെ കാര്യത്തില്‍ നിഷ്പക്ഷതാസ്വഭാവം അല്ലാഹു കൈകൊണ്ടത്. തെമ്മാടികളായ കപടവിശ്വാസികള ല്ലാതെ അദ്ദിക്ര്‍ മൂടിവെക്കുകയില്ല എന്ന് 2: 99 ല്‍ പറഞ്ഞിട്ടുണ്ട്. 7: 150 ല്‍ വിവരിച്ച പ്ര കാരം അവര്‍ അല്ലാഹുവിന്‍റെ നിഷ്പക്ഷവാന്‍ എന്ന ഗുണനാമത്തില്‍ വിശ്വസിക്കാത്ത വരാണ്. അപ്പോള്‍ അദ്ദിക്റിന്‍റെ പാതയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ പോലും ഭൂമുഖത്തെവിടേയും ഇല്ലാതെ 6: 47 ലും 46: 35 ലും പറഞ്ഞ പ്രകാരം എല്ലാവരും അക്രമികളും തെമ്മാടികളുമാകുമ്പോഴാണ് ഈ ലോകം അവസാനിക്കുക. 1: 2; 10: 108; 16: 61; 18: 98-99 വിശദീകരണം നോക്കുക.