( ത്വാഹാ ) 20 : 4
تَنْزِيلًا مِمَّنْ خَلَقَ الْأَرْضَ وَالسَّمَاوَاتِ الْعُلَى
ആരാണോ ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചിട്ടുള്ളത്, അവനില് നിന്നാകുന്നു ഇത് അവതീര്ണ്ണമാകുന്നത്.
പ്രപഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്താനുള്ള ത്രാസ്സും അമാനത്തുമാ യ അദ്ദിക്ര് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് പ്രപഞ്ചനാഥനില് നിന്നാണ്. അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹുവിന്റെ അധികാരാവകാശങ്ങളില് പങ്കുചേര്ക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കു ന്നതിന് വേണ്ടിയും വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കുന്നതിന് വേണ്ടിയുമാണ് എന്ന് 33: 72-73 സൂക്തങ്ങളില് പറഞ്ഞിട്ടുണ്ട്. 6: 157; 7: 158; 57: 25 വിശദീകരണം നോക്കുക.