( ത്വാഹാ ) 20 : 71

قَالَ آمَنْتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ ۖ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ ۖ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُمْ مِنْ خِلَافٍ وَلَأُصَلِّبَنَّكُمْ فِي جُذُوعِ النَّخْلِ وَلَتَعْلَمُنَّ أَيُّنَا أَشَدُّ عَذَابًا وَأَبْقَىٰ

അവന്‍ ചോദിച്ചു; ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അ വനില്‍ വിശ്വസിച്ചുവോ? തീര്‍ച്ചയായും അവന്‍ നിങ്ങളെ മാരണം പഠിപ്പിച്ച നിങ്ങളിലെ ഒരു പ്രധാനി തന്നെയാണ്, അപ്പോള്‍ നിശ്ചയം ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്ന് കൊത്തിമുറിക്കുകയും ഞാന്‍ നിങ്ങളെ ഈന്തപ്പനത്തടികളില്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്, ഞങ്ങളില്‍ ആരാണ് ഏറ്റവും കഠിനമായും സ്ഥായിയായും ശിക്ഷിക്കുന്നത് എന്ന് നിങ്ങള്‍ അറിയുകതന്നെ ചെയ്യും!

വലതുകൈയാണെങ്കില്‍ ഇടതുകാലും ഇടതുകൈയാണെങ്കില്‍ വലതുകാലും എന്ന രീതിയിലാണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്. തലച്ചോറിന്‍റെ മൊത്തം തളര്‍ച്ചയായി രുന്നു അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഹാറൂനിന്‍റെയും മൂസായുടെയും നാഥനെക്കൊണ്ട് ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നാണ് മാരണക്കാര്‍ സൂക്തം 70 ല്‍ പറഞ്ഞത്. 79: 24 ല്‍ ഞാനാണ് അത്യുന്നതനായ നാഥന്‍എന്ന് ഫിര്‍ഔന്‍ പ്രഖ്യാപിച്ചതായി പറഞ്ഞിട്ടു മുണ്ട്. അപ്പോള്‍ ഞങ്ങളില്‍ ആരാണ് ഏറ്റവും കഠിനമായും സ്ഥായിയായും ശിക്ഷി ക്കുകഎന്ന് പറഞ്ഞതിലെ ഞങ്ങള്‍ ഫിര്‍ഔനിനെയും അല്ലാഹുവിനെയും തന്നെ യാണ്. അല്ലാതെ ഫിര്‍ഔനിനെയും മൂസായെയുമല്ല. മൂസായെ ശിക്ഷിക്കുന്നവനായി പരിഗണിച്ചാല്‍ അത് 43: 51-54 സൂക്തങ്ങള്‍ക്ക് വിരുദ്ധമാകും. 7: 124-126 വിശദീകരണം നോക്കുക.