( ത്വാഹാ ) 20 : 73

إِنَّا آمَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَايَانَا وَمَا أَكْرَهْتَنَا عَلَيْهِ مِنَ السِّحْرِ ۗ وَاللَّهُ خَيْرٌ وَأَبْقَىٰ

നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ ഉടമയെക്കൊണ്ട് വിശ്വസിച്ചിരിക്കുന്നു, ഞങ്ങ ളുടെ പാപങ്ങളും നീ ഞങ്ങളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ചെയ്യിപ്പിച്ച മാരണ പ്രവര്‍ത്തനങ്ങളും അവന്‍ ഞങ്ങള്‍ക്ക് പൊറുത്ത് തരുന്നതിനുവേണ്ടി, അ ല്ലാഹുവാണ് ഏറ്റവും ഉത്തമനും സ്ഥായിയായിട്ടുള്ളവനും.

 നീ ഞങ്ങളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ചെയ്യിപ്പിച്ച മാരണപ്രവര്‍ത്തനങ്ങള്‍ എ ന്ന് മാരണക്കാര്‍ പറഞ്ഞതില്‍ നിന്നും അത് അവര്‍ സ്വമനസ്സാലെ പ്രവര്‍ത്തിച്ചതായിരു ന്നില്ല എന്നും അതിനോട് അവര്‍ക്ക് മനസ്സാ വെറുപ്പുമുണ്ടായിരുന്നു എന്നും ഫിര്‍ഔന്‍ അവന്‍റെ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി നിഗൂഢമായി അവിടെ നിലനിര്‍ത്തിയി രുന്ന സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിര്‍ബന്ധിതരായിട്ടാണ് അവര്‍ അതില്‍ ഏര്‍ പ്പെട്ടിരുന്നത് എന്നുമാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ടാണ് അവര്‍ക്ക് സന്മാര്‍ഗ്ഗം ലഭിക്കാന്‍ ഇടയായതും. കരുതിക്കൂട്ടി കുറ്റം ചെയ്യുന്നവര്‍ക്ക് സന്മാര്‍ഗ്ഗം ലഭിക്കുകയില്ല. 

ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അ ദ്ദിക്റിനോട് അന്ധരും ബധിരരും ഊമരുമായതിനാല്‍ അവര്‍ പ്രവാചകന്‍റെ സമുദായ ത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെക്കാള്‍ എല്ലാതരം പൈശാചിക കാല്‍പ്പാടുകളും പി ന്‍പറ്റുന്നതില്‍ മുന്‍പന്തിയിലാണ്. 5: 30, 60; 8: 22; 16: 25 വിശദീകരണം നോക്കുക.