( 21 ) അമ്പിയാഅ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(21) അമ്പിയാഅ്

വിവിധ നബിമാരുടെ സംഭവചരിത്രങ്ങള്‍ പരാമര്‍ശിച്ച സൂറത്തായതുകൊണ്ടാണ് ഇതിന് അമ്പിയാഅ്-നബിമാര്‍-എന്ന പേര് വന്നിട്ടുള്ളത്. വിശ്വാസ ദൃഢീകരണമാണ് സൂറത്തിന്‍റെ പ്രമേയം എന്നതിനാല്‍ ഇത് പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മദ്ധ്യഘട്ട ത്തിലാണ് അവതരിച്ചിട്ടുള്ളത്. ഏഴ് ഘട്ടങ്ങളിലായുള്ള മനുഷ്യജീവിതത്തിന്‍റെ നാലാം ഘട്ടമായ ഭൂമിയിലെ ജീവിതം ലക്ഷ്യബോധമില്ലാതെ തള്ളിനീക്കാനുള്ളതല്ല; മറിച്ച് എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന സ്രഷ്ടാവില്‍ നിന്നുള്ള ഏകഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്രഷ്ടാവിനെ തിരിച്ചറിഞ്ഞ് അവരവരെ തിരിച്ചറിഞ്ഞ് ന ന്മകൊണ്ടും തിന്മകൊണ്ടുമുള്ള പരീക്ഷണ ഘട്ടങ്ങളില്‍ അതിനെ മുറുകെപ്പിടിച്ച് സത്യ ത്തില്‍ ഉറച്ചുനില്‍ക്കുകയും, സ്രഷ്ടാവ് നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പടുത്തി സ്വര്‍ഗം ഇവിടെ പണി യുകയും ചെയ്യുന്നതിനാണ്. ഇവിടെ പണിത സ്വര്‍ഗമാണ് പരലോകത്ത് അനന്തരാവകാ ശമായി ലഭിക്കുക. അവസാനത്തെ പ്രവാചകനും നബിയുമായ മുഹമ്മദ് ഉള്‍പ്പടെയുള്ള എല്ലാ പ്രവാചകന്മാരും നബിമാരും പുരുഷന്മാരായിരുന്നു. അവര്‍ക്ക് ദിവ്യസന്ദേശമായി നല്‍കിയിരുന്നതാകട്ടെ ഒരേ വേദത്തിന്‍റെ ആത്മാവ് തന്നെയുമായിരുന്നു. ഇന്ന് ഏത് കാ ര്യത്തെക്കുറിച്ചും സംശയം ചോദിക്കേണ്ടത് വേദത്തിന്‍റെ ആത്മാവായ അദ്ദിക്റിന്‍റെ രചയിതാവിനോടായിരിക്കണമെന്നും പഠിപ്പിക്കുന്നു. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടു ത്താത്തവര്‍ മരണസമയത്ത് ഞങ്ങള്‍ അക്രമികള്‍ തന്നെയായിരുന്നു എന്ന് വിലപിക്കുമെ ന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. വിശ്വാസികള്‍ സ്രഷ്ടാവിനെ മാത്രം ഭയപ്പെട്ടുകൊ ണ്ടും അവനെ മാത്രം ആശ്രയിച്ചുകൊണ്ടും സേവിച്ചുകൊണ്ടും അവന്‍ തൃപ്തിപ്പെട്ട ഏ ക ജീവിതവ്യവസ്ഥയായ ഇസ്ലാമില്‍ നിലകൊള്ളണമെന്നും എല്ലാ പ്രവാചകന്മാരും ന ബിമാരും പഠിപ്പിച്ച ഈ ഏക ജീവിതവ്യവസ്ഥയില്‍ നിന്നും സൃഷ്ടികള്‍ വ്യതിചലിപ്പി ച്ചുണ്ടാക്കിയവയാണ് ഇന്ന് കാണുന്ന മതങ്ങളെല്ലാമെന്നും അതിനാല്‍ അവയൊന്നും ത ന്നെ സ്രഷ്ടാവിന്‍റെയടുക്കല്‍ സ്വീകാര്യമല്ലെന്നും പഠിപ്പിക്കുന്നു.

എറ്റവും മഹത്തായ കാരുണ്യമായ അദ്ദിക്ര്‍ കൊണ്ട് അയക്കപ്പെട്ട പ്രവാചകന്‍ സ ര്‍വ്വലോകങ്ങള്‍ക്കും കാരുണ്യവാനാണെന്ന് പഠിപ്പിക്കുന്നു. ആറായിരത്തി ഇരുന്നൂറ്റി മുപ്പത്തിയാറ് സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന ഏകനായ ഇലാഹിനെ പരിചയപ്പെടുത്തുന്ന തിന് വേണ്ടിയാണ് എല്ലാ നബിമാരും എല്ലാ പ്രവാചകന്മാരും വന്നിട്ടുള്ളത്. നബിമാരു ടെ സംഭവചരിത്രങ്ങളിലൂടെ സ്വര്‍ഗത്തിലേക്കുള്ള ഏകപാത വളരെ ദുര്‍ഘടമാണെന്നും അല്ലാഹുവിന്‍റെ പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ക്ഷമാശീലരായി ജീവിച്ചാല്‍ കാര്യ കാരണബന്ധത്തിന് അതീതമായി നബിമാരെയും പ്രവാചകന്മാരെയും സഹായിച്ചതു പോലെ അല്ലാഹു ഏത് കാലത്തുള്ള വിശ്വാസികളേയും സഹായിക്കുമെന്നും ഇഹത്തിലും പരത്തിലും അന്തിമ വിജയം വിശ്വാസികള്‍ക്ക് തന്നെയായിരിക്കുമെന്നും പഠിപ്പിക്കുന്നു. സത്യമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതുകൊണ്ട് ഇവിടെവെച്ച് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കുന്നവര്‍ക്ക് മാത്രമേ വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുമ്പോള്‍ ത്രാസില്‍ തൂക്കം ലഭിക്കുകയുള്ളൂ എന്നും നിഷ്പക്ഷവാനായ നാഥന്‍ ഒരാളോടും അല്‍പം പോലും അനീതി കാ ണിക്കുകയില്ല എന്നും പറഞ്ഞുകൊണ്ട് 112 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.